മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ ക്രിസ്തുമസ് ഈവ് ആഘോഷം
Text Size
Story Dated: Monday, December 29, 2014 02:01 hrs UTC
ജിനേഷ് തമ്പി
ന്യൂ ജേഴ്സി : മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ ക്രിസ്തുമസ് ഈവ് വര്‍ണ ശബളമായി ആഘോഷിച്ചു.
സണ്‍ഡേ സ്കൂള്‍ കുട്ടികള്‍, യൂത്ത് മൂവ്മെന്റ്, പള്ളി ഗായക സംഘം എന്നിവര്‍ നേതൃത്വം കൊടുത്ത ചടങ്ങുകളില്‍ സംഘാടകര്‍ നിറപകിട്ടാര്‍ന്ന അനേകം കലാവിരുന്നുകള്‍ അണി നിരത്തി.പള്ളി ഹാളില്‍ നടന്ന ആഘോഷങ്ങളില്‍ കുട്ടികള്‍ ആലപിച്ച ഇമ്പമേറിയ ഗാനങ്ങളും , പള്ളിയിലെ മുഴുവന്‍ സണ്‍ഡേ സ്കൂള്‍ കുട്ടികളെയും അണി നിരത്തി അവതരിപ്പിച്ച നാടകവും കാണികളുടെ പ്രത്യേക പ്രശംസ പിടിച്ചു പറ്റി.
ശ്രീമതി ലീന ജോര്‍ജ് സംവിധാനം ചെയ്തു , സണ്‍ഡേ സ്കൂള്‍ ടീച്ചര്‍മാരുടെയും ,രക്ഷാകര്‍ത്താകളുടെയും സഹകരണത്തോടെ അരങ്ങില്‍ കുട്ടികള്‍ അവതരിപ്പിച്ച 'വിശ്വാസത്തില്‍ എടുക്കാന്‍ ഒരു ക്രിസ്തുമസ്' എന്ന രസകരമായ നാടകം കാണികള്‍ ഹര്‍ഷാരവത്തോടെ ഏറ്റു വാങ്ങി. ശ്രീമതി സുനിത വര്‍ഗീസ് സംവിധാനം ചെയ്തു കുരുന്നുകള്‍ അവതരിപ്പിച്ച ആക് ഷന് സോങ്ങും ചടങ്ങുകള്‍ക്ക് മാറ്റു കൂട്ടി. യൂത്ത് മൂവ്മെന്റ് കാഴ്ച വെച്ച തകര്‍പ്പന്‍ ഡാന്‍സ് വേറിട്ട ദ്രിശ്യാനുഭവമായി
ശ്രീ ഉമ്മന്‍ .എം. തോമസ്, ശ്രീ ജോണ്‍ ജോഷ്വാ എന്നിവരുടെ നേതൃത്വത്തില്‍ പള്ളിയിലെ ഗായക സംഘം ആലപിച്ച കരോള്‍ ഗാനങ്ങളില്‍ ക്രിസ്തുമസ് പ്രതി ദാനം ചെയ്യുന്ന ദിവ്യതയുടെയും ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശനം ചൊരിഞ്ഞു നിന്നു.
പള്ളി വികാരി റവ:ഫാ. ബാബു. കെ .മാത്യു തന്റെ ക്രിസ്തുമസ് സന്ദേശത്തില്‍ ദൈവ പുത്രന് മാനവരാശിയുടെ രക്ഷക്ക് വേണ്ടി ഭൂമിയില്‍ ഭൂജാതനായത്തിന്റെ ആവശ്യകതയെയും പ്രാധാന്യത്തെയും പറ്റി പരാമര്‍ശിച്ചു സംസാരിച്ചു
സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ എബി .കെ .തരിയന്‍ സ്വാഗത പ്രസംഗവും , പള്ളി സെക്രട്ടറി ശ്രീ സണ്ണി വര്‍ഗീസ് വോട്ട് ഓഫ് താങ്ക്സും പറഞ്ഞു.
Comments