ഡാളസ്: സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ 2015 ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന് കിക്ക്ഓഫ് ഡിസംബര്‍ 28-ന് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഇന്ത്യ കരോള്‍ട്ടണില്‍ വെച്ച് ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൗസേബിയോസ് നിര്‍വഹിച്ചു. സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഇന്ത്യ, കരോള്‍ട്ടണ്‍ ചര്‍ച്ചിന്റെ വികാരി റവ.ഫാ. ജോഷ്വാ ജോര്‍ജ്, കോണ്‍ഫറന്‍സ് ഡയറക്ടര്‍ റവ.ഫാ. മാത്യു അലക്സാണ്ടര്‍, കോണ്‍ഫറന്‍സ് സെക്രട്ടറി എല്‍സണ്‍ സാമുവേല്‍, ട്രഷറര്‍ ലജീത്ത് മാത്യു, രജിസ്ട്രേഷന് കമ്മിറ്റി അംഗം കുര്യന് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
Comments