ഡാളസ്:- ഡാളസിലെ കേരള ഹിന്ദുസൊസൈറ്റി 2015-2016 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹിന്ദുസൊസൈറ്റി പുതിയതായി നിര്‍മ്മിച്ച കെ.എച്ച്.എസ്. സ്പിരിച്യല്‍ ഹാളില്‍ നടന്ന വാര്‍ഷിക പൊതുയോഗമാണ് വരുന്ന രണ്ടുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഹിന്ദു സൊസൈറ്റി നിര്‍മാണം പുര്‍ത്തിയാക്കുന്ന ശ്രീഗുരുവായൂരപ്പന് ക്ഷേത്രത്തിലെ പ്രതിഷ്ടാ കര്‍മ്മം ഈ വര്‍ഷം മെയ്മാസം നടക്കാനിരിക്കുന്നതുകൊണ്ട് ഇപ്പോള്‍ ചുമതലയേറ്റ അംഗങ്ങള്‍ക്ക് ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് നിറവേറ്റാനുള്ളതെന്ന് പ്രസിഡന്റ് ഗോപാല പിള്ള അഭിപ്രായപ്പെട്ടു.
ശ്രീ ഗോപാലപിള്ള (പ്രസിഡന്റ്), രാമചന്ദ്രന് നായര്‍ (വൈസ് പ്രസിഡന്‍്), രാജേഷ് കൈമള്‍ (സെക്രട്ടറി), സോമന് നായര്‍ (ട്രഷറര്‍), ഉല്ലാസ് നെല്ലിപ്പുറത്ത് (ജോ.സെക്രട്ടറി), ഉണ്ണി നായര്‍ (ജോ.ട്രഷറര്‍), രമണികുമാര്‍, ഇന്ദിര പത്മനാഭന്, വിനോദ് നായര്‍ എന്നിവരെ ഡയറക്ടര്‍ ബോഡ് അംഗങ്ങളായും വാര്‍ഷിക യോഗം തിരഞ്ഞെടുത്തു.
Comments