മാരാമണ്‍ . ഈ വര്‍ഷത്തെ മാരാമണ്‍ കണ്വന്ഷന് 2015 ഫെബ്രുവരി 8 മുതല്‍ 15 വരെ മാരാമണ്‍ മണ്‍പുറത്തു തയ്യാറാക്കുന്ന പന്തലില്‍ നടത്തും.
സൌത്ത് ആഫ്രിക്കയില്‍ നിന്നുളള ബിഷപ്പ് സിപ്പൊ ഡി. സിവ, അമേരിക്കയില്‍ നിന്നുളള ഡോ. ലിയൊനാര്‍ഡ് സ്വീറ്റ്, റവ. ഡോ. സാം കമലേശന്, ശ്രീലങ്കയില്‍ നിന്നുളള സുപ്രസിദ്ധ ദൈവ ശാസ്ത്ര പണ്ഡിതന് റവ. ഡുഷന്തൊ റോഡ്രിഗൊ എന്നിവരെ കൂടാതെ വലിയ മെത്രാപ്പോലീത്ത മാര്‍ ക്രിസോസ്റ്റം, മാര്‍ത്തോമ മെത്രാപ്പോലീത്താ സഫ്രഗന്‍ മെത്രാപ്പോലീത്ത, എപ്പിസ്കോപ്പ തുടങ്ങിയവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.
നവീകരണ സഭയായ മര്‍ത്തോമ സഭയുടെ ആത്മീയ വളര്‍ച്ചയില്‍ മാരാമണ്‍ കണ്വന്ഷന് വഹിച്ച പങ്ക് നിസ്തൂലമാണ്. ഈ വര്‍ഷം നടക്കുന്ന 120-ാം മത് മാരാമണ്‍ കണ്‍വന്‍ഷനുളള ഒരുക്കങ്ങള്‍ ആരംഭിച്ചതായി സഭാ സെക്രട്ടറിയുടെ അറിയിപ്പില്‍ പറയുന്നു.
Comments