അറ്റ്ലാന്റാ: ഹോളി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തിലെ 2015- 16 വര്‍ഷങ്ങളിലേക്കുള്ള പുതിയ ഭരണസമിതി ജനുവരി 18-ന് ഞായറാഴ്ച ദിവ്യബലിയെ തുടര്‍ന്ന് നടന്ന ചടങ്ങില്‍ സത്യവാചകം ചൊല്ലി അധികാരത്തില്‍ വന്നു. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ജോസഫ് പുതുശേരിയുടെ സാന്നിധ്യത്തില്‍ കൈക്കാരന്മാരായി തമ്പു പുളിമൂട്ടില്‍, ബേബി ഇല്ലിക്കാട്ടില്‍ എന്നിവര്‍ ബൈബിള്‍ സാക്ഷിയാക്കി ചുമതലയേറ്റു. സെക്രട്ടറിയായി റോയിസ് ചിറയ്ക്കല്‍, മറ്റ് പാരീഷ് കൗണ്‍സില്‍ അംഗങ്ങളായി സിബി മുളയാനികുന്നേല്‍, ഷീലമ്മ മന്നാകുളം, മേഗന് നെല്ലിക്കാട്ടില്‍, മെര്ലിന് കല്ലറകാണിയില്‍, സാബു വെങ്ങാലില്‍, ജാക്സണ് കുടിലില്‍, ജെസ്സി പുതിയവീട്ടില്‍, ലിസ്സി പാറാനിക്കല്‍, ജേക്കബ് പുല്ലാനപ്പള്ളി, സന്തോഷ് ഉപ്പൂട്ടില്‍, റ്റോജി തയ്യില്‍, റ്റോമി അറയ്ക്കല്‍, മാത്യു കുപ്ലിക്കാട്ട്, ജോസഫ് (ജോ) കൂവക്കട എന്നിവരും ചുമതലയേല്‍ക്കുകയുണ്ടായി. സാജു വട്ടക്കുന്നത്ത് അറിയിച്ചതാണിത്.
Comments