ഫിലാഡല്‍ഫിയ: ഇന്ത്യയുടെ അറുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്) ആഘോഷിക്കുന്നു. ജനുവരി 25-ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മാപ്പ് ഐ.സി.സി സെന്ററില്‍ വെച്ച് പ്രസിഡന്റ് സാബു സ്കറിയയുടെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ സുന്ദരേശന് ജോസഫ് (റിട്ട. ഡി.വൈ.എസ്.പി, കേരള) റിപ്പബ്ലിക് ദിന സന്ദേശം നല്‍കുന്നതാണ്. തുടര്‍ന്ന് പ്രമുഖ ഇന്‍ഷ്വറന്‍സ് & ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ രാകേഷ് മൊഹിന്ദ്രൂ അഫോര്‍ഡബിള്‍ കെയര്‍ ആക്ടിനെക്കുറിച്ചുള്ള (ഒബാമ കെയര്‍) വിശദമായ വിവരങ്ങള്‍ സംസാരിക്കുകയും അതിനെക്കുറിച്ച് പൊതുജനങ്ങളിലുള്ള സംശയങ്ങള്‍ക്ക് മറുപടി നല്കുന്നതുമാണ്. സമ്മേളനത്തിലേക്ക് ഏവരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു സ്കറിയ (267 980 7923), സിജു പി. ജോണ്‍ (267 496 2080), ജോണ്സണ് മാത്യു (215 740 9486), സോബി ഇട്ടി (267 888 1373). സോബി ഇട്ടി അറിയിച്ചതാണിത്.
Comments