ഡാലസ് . പ്രവാസി മലയാളി ഫെഡറേഷന് ഡാലസ് ചാപ്റ്റര്‍ പ്രവര്‍ത്തക യോഗം ഫെബ്രുവരി 22 ഞായറാഴ്ച വൈകിട്ട് 5.30 ന് ഗാര്‍ലന്റ് കാസിന്ഗ്ലെന് ഡ്രൈവിലുളള കിയാ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന്് പ്രസിഡന്റ് തോമസ് രാജന്, സെക്രട്ടറി സിജു വി. ജോര്‍ജ് എന്നിവര്‍ അറിയിച്ചു. ഓഗസ്റ്റ് ആദ്യവാരം തിരുവനന്തപുരത്തു നടക്കുന്ന പ്രവാസി മലയാളി ഫെഡറേഷന് ഗ്ലോബല്‍ കണ്വന്ഷന് വിജയിപ്പിക്കുന്നതിനെക്കുറിച്ചും പുതിയ വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രവാസി മലയാളി ഫെഡറേഷന് പ്രവര്‍ത്തകര്‍ എല്ലാവരും യോഗത്തില്‍ വന്ന് പങ്കെടുക്കണമെന്ന് പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
തോമസ് രാജന് : 214 287 3135
സിജു ജോര്‍ജ് : 214 282 7458
Comments