നോര്‍ത്ത് കരോളില : ഫെബ്രുവരി 11 ബുധനാഴ്ച നടന്ന പവര്‍ ബോള്‍ ലോട്ടറിയുടെ മൂന്ന് വിജയികളില്‍ ഒരാള്‍ നോര്‍ത്ത് കരോളിലാനിയിലെ നാലുമക്കളുടെമതാവായ മേരി ഹോംസ്. 564 മില്യണ്‍ ഡോളര്‍ സമ്മാനതുകയുള്ള ലോട്ടറിയില്‍ മേരി ഹോംസിന് ലഭിച്ചത് 188 മില്യണ്‍! കുട്ടികളെ പുലര്‍ത്തുന്നതിന് വാള്‍മാര്‍ട്ടിലും, മെക്ഡൊണാള്ഡിലും രണ്ടു ജോലിയാണ് മേരി ചെയ്തിരുന്നത്. 'ഇനി ഇതിന്റെ ആവശ്യമില്ല- ജോലി നിര്‍ത്തുകയാണ് ലഭിച്ച തുകയില്‍ നല്ലൊരു ഭാഗം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മാറ്റിവെക്കും' മേരി പറഞ്ഞു. നാലുകുട്ടികളില്‍ ഒരാള്‍. സെറിബ്രല്‍ പാള്‍സി എന്ന രോഗത്തിനടിമയാണ്. മൂന്നു വിജയികളില്‍ ഒരാള്‍ ടെക്സസ്സില്നിന്നും, മറ്റൊരാള്‍ പുറെറ്റൊ, റിക്കോയില്‍ നിന്നുള്ളവരാണ്. ടെക്സസ്സില്‍ വിറ്റ ടിക്കറ്റിന്റെ കട ഉടമക്ക് ലഭിക്കുന്നത് 1 മില്യണ്‍ ഡോളറാണ്. ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി ഞാനാണ് ലോട്ടറി ലഭിച്ചതിനെകുറിച്ചു പ്രതികരണമാരാഞ്ഞവരോടു മേരി
Comments