ന്യുയോര്‍ക്ക്: ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭ (ഐ.പി.സി) നോര്‍ത്ത് അമേരിക്കന്‍ ഈസ്റ്റേണ്‍ റീജിയന്റെ യുവജന സംഘടനയായ പി.വൈ.പി.എയുടെ 2015-2017 വര്‍ഷത്തെ പ്രവര്‍ത്തന ഉത്ഘാടനം ഫെബ്രുവരി 28ന് ശനിയാഴ്ച ന്യുയോര്‍ക്ക് ഹിക്സ് വില്ലിലുള്ള ഇന്‍ഡ്യാ പെന്തക്കോസ്തല്‍ അസ്സംബ്ലി ഹാളില്‍ (343 ജെറുസലേം അവന്യൂ, ന്യുയോര്‍ക്ക് 11801) വൈകിട്ട് 6.30ന് ആരംഭിക്കും. സമ്മേളനത്തില്‍ അനുഗ്രഹിത ദൈവശാസ്ര്ത പ്രഭാഷകന്‍ പാസ്റ്റര്‍ ഫെലിക്്സ് (യു.എസ്.എ) മുഖ്യ സന്ദേശം നല്‍കും. ബ്രദര്‍ മനോജ് ഉമ്മന്റെ നേത്ര്യുത്വത്തിലുള്ള ഗായകസംഘം ആത്മീയ ആരാധന ശുശ്രൂഷകള്‍ നയിക്കും. ഐ.പി.സി സഭാ ശുശ്രുഷകന്മാരും ഐ.പി.സി റീജിയന് സംഘടനാ ഭാരവാഹികളും സംബന്ധിക്കും.
ബ്രദര്‍. സാമുവേല്‍ തോമസ് പ്രസിഡന്റ്, ബ്രദര്‍. റോബിന് വര്‍ഗീസ് വൈസ് പ്രസിഡന്റ്, ബ്രദര്‍ കോശി ജോണ്‍ സെക്രട്ടറി, സ്റ്റാന്‍ലി സാമുവേല്‍ ജോയിന്റ് സെക്രട്ടറി, ബ്രദര്‍ ഏബ്രഹാം മോനീസ് ജോര്‍ജ് ട്രഷറാര്‍, സിസ്റ്റര്‍ ഐറീസ് ജേക്കബ് വി.ബി.എസ് കോര്‍ഡിനേറ്റര്‍ എന്നിവരാണ് 2015-2017 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍. ഐ.പി.സി ഈസ്റ്റേണ്‍ റീജിയന് പി.വൈ.പി.എ പരിപാടികള്‍ക്ക് നേത്ര്യുത്വം നല്‍കുമെന്ന് മീഡിയാ കോര്‍ഡിനേറ്റര്‍ ജോണ്‍സി കുമ്പനാട് അറിയിച്ചു.
Comments