ബിനോയി കിഴക്കനടി
ഷിക്കാഗൊ: ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഇടവകയില്‍, ഫെബ്രുവരി പതിനഞ്ചാം തിയതി 9.45-നു നടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ അധ്യക്ഷതയില്‍, ആഘോഷമായി ആദ്യകുര്‍ബാന സ്വീകരിക്കുന്ന കുട്ടികളുടെ മാതാപിതാക്കന്മാരുടെ യോഗം കൂടി. പ്രാര്‍ത്ഥനയോടുകൂടി തുടങ്ങിയ യോഗത്തില്‍, വിശുദ്ധ കുര്ബാനയെപ്പറ്റിയും, വിശുദ്ധ കുര്‍ബാനക്ക് എങ്ങനെ ഒരുങ്ങണമെന്നും, എങ്ങനെയാണ് ഒരുക്കേണ്ടതെന്നും മുത്തോലത്തച്ചന് മാതാപിതാക്കന്മാരെ അനുസ്മരിപ്പിക്കുകയുണ്ടായി. അതിനുശേഷം നടന്ന ചര്‍ച്ചയില്‍ ആദ്യകുര്‍ബാന സ്വീകരണം മെയ് 31ന് നടത്താന്‍ തീരുമാനിച്ചു. ആദ്യകുര്‍ബാന സ്വീകരണത്തിന് വേണ്ടക്രമീകരണങ്ങളെപ്പറ്റി വിശദമായി യോഗം ചര്‍ച്ച ചെയ്തു. സമാപന പ്രാര്‍ത്ഥനയോടുകൂടി യോഗം സമാപിച്ചു.
സെമിനാറിനുശേഷം പൊതുയോഗത്തീരുമാനപ്രകാരം പുതിയതായി നിര്‍മ്മിച്ച നേഴ്സിംഗ് മുറിയുടെ വെഞ്ചരിപ്പ്കര്‍മ്മം വികാരി ഫാദര്‍ എബ്രാഹം മുത്തോലത്ത് നിര്‍വഹിച്ചു. ഇത് സ്പോണ്സര്ചെയ്തവര്ക്ക് മുത്തോലത്തച്ചന് പ്രത്രേകം നന്ദിയര്‍പ്പിച്ചു. ഇതു നിര്‍മ്മിക്കുന്നതിന് നേത്രുത്വം നല്‍കിയത് കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേല്‍, ജോര്‍ജ്ജ് പുള്ളോര്‍കുന്നേല്‍, ഫിലിപ് പുത്തന്‍പുരയില്‍ എന്നിവരാണ്.
Comments