ജൂലൈ 2 മുതല്‍ 6 വരെ ഡാളസ്സില്‍ വച്ചു നടക്കുന്ന കെഎച്ചഎന്‍എ എട്ടാമത് ദേശീയ കണ്‍വന്‍ഷനില്‍ ശിവഗിരി മഠത്തില്‍ നിന്നും സ്വാമി ഗുരുപ്രസാദ് പങ്കെടുക്കും. ശ്രീനാരായണധര്‍മ്മം പ്രചരിപ്പിക്കുവാന്‍ അമേരിക്ക, ബ്രിട്ടന്, സ്വീഡന്, ജര്‍മ്മനി തുടങ്ങിയ വിദേശരാജ്യങ്ങളില്‍ പല തവണ ഗുരപ്രസാദ് സ്വാമികള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. യോഗ, ധ്യാനം തുടങ്ങിയ ആധ്യാത്മിക സാധനകളില്‍ പ്രാവീണ്യം നേടിയിട്ടുള്ള സ്വാമികള്‍ക്ക് യൂറോപ്യന്മാര് അടക്കമുള്ള വലിയൊരു ശിഷ്യസമ്പത്തുണ്ട്.
ശിവഗിരി തീര്‍ത്ഥാടനം, ശ്രീനാരായാണ ധര്‍മ്മ മീമാംസാ പരിഷത്ത് തുടങ്ങിയ മഹാസംഗമങ്ങളുടെ മുഖ്യസംഘാടകനായി പ്രവര്‍ത്തിച്ചിട്ടുള്ള ഗുരുപ്രസാദ് സ്വാമികള്‍ ശിവഗിരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുജനപ്രസ്ഥാനമായ ഗുരുധര്‍മ്മ പ്രചരണ സഭയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവരുന്നു.
ഗുരുപ്രസാദ് സ്വാമികളുടെ മഹനീയ സാന്നിധ്യം കെ.എച്ച്.എന്‍.എ. കണ്‍വന്‍ഷനെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ ഒരനുഭവമായിരിക്കും. കണ്വന്ഷന് കമ്മറ്റിയുടെ പേരില്‍ ഗുരുപ്രസാദ് സ്വാമികളെ അമേരിക്കന്‍ മണ്ണിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി കെ.എച്ച്.എന്‍.എ. പ്രസിഡന്റ് ശ്രീ.ടി.എന്‍.നായര്‍ അറിയിച്ചു.
Comments