ഷിക്കാഗോ: അമേരിക്കന്‍ മലയാളികളെ മാനസാന്തരത്തിലേക്കും ആത്മീയരൂപാന്തരത്തിലേക്കും നയിച്ച കെയ്റോസ് ധ്യാനസംഘം 2015 വലിയനോമ്പ് കാലഘട്ടത്തില്‍ നടത്തുന്ന പെസഹാ ധ്യാനത്തിനു നാളെ ഷിക്കാഗോയില്‍ തുടക്കം. സെന്റ് മേരീസ് ക്നാനായ യാക്കോബായ ചര്‍ച്ച് നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന് മുറിവേല്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി അവന് ക്ഷതമേല്പിക്കപ്പെട്ടു. അവന്റെമേലുള്ള ശിക്ഷ നമുക്ക് രക്ഷ നല്കി. അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു. (ഏശയ്യ 53:5) എന്ന വാക്യം അടിസ്ഥാനമാക്കി കുടുംബ നവീകരണം ലക്ഷ്യം വെച്ചാണ് ഈവര്‍ഷത്തെ പെസഹാ ധ്യാനം നടത്തപ്പെടുന്നത്. ഫാ. കുര്യന് കാരിക്കല്‍ എം.എസ്.എഫ്.എഫ്, ബ്രദര്‍ റെജി കൊട്ടാരം, ബ്രദര്‍ പീറ്റര്‍ ചേരാനല്ലൂര്‍, ബ്ര. വി.ഡി. രാജു എന്നീ പ്രശസ്ത വചനപ്രഘോഷകരാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്.
Comments