ജാതി-മത-രാഷ്ട്രീയ വിഘടനവാദങ്ങള്‍ക്ക് സ്ഥാനമില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ പി.എം.എഫിന്റെ ഓസ്ട്രിയന്‍ യൂണീറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. 2015 മാര്‍ച്ച് 26-ന് Franz Joseph Kai ലുള്ള ഇന്ത്യാ ഗേറ്റ് റെസ്റ്റോറന്റില്‍ വെച്ച് പി.എം.എഫ് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കന്റെ സാന്നിധ്യത്തില്‍ ഓസ്ട്രിയയിലെ ഇന്ത്യന്‍ എംബസിയിലെ കോണ്‍സുലര്‍ അലോക് രാജ് മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ട ചടങ്ങില്‍ വെച്ച് ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി താഴെപ്പറയുന്നവര്‍ സ്ഥാനമേറ്റു. തോമസ് പാറുകാണില് (ചെയര്മാന്) ജോര്‍ജ് പടിക്കക്കുടി (പ്രസിഡന്റ്) അസീസ് പുള്ളര്സംഘടന് (വൈസ് പ്രസിഡന്റ്) ഷിന്റോ ജോസ് (സെക്രട്ടറി) ജോളി തുരുത്തുമ്മേല്‍ (ജോയിന്റ് സെക്രട്ടറി) സോജ ചേലപ്പുറത്ത് (ട്രഷറര്‍) സഞ്ജീവന് ആണ്ടിവീട് (ജോയിന്റ് ട്രഷറര്‍) ടോണി സ്റ്റീഫന്‍ (പി.ആര്.ഒ) കമ്മിറ്റി അംഗങ്ങള്‍ കുര്യന് മനിയാനിപ്പുറത്ത് റെജി കാരക്കാട്ട് പ്രിന്‍സ് പള്ളിക്കുന്നേല്‍ ജോഷിമോന് എറണാകേരില്‍ ഷിജി ചീരംവേലില്‍ ബിജു കരിയംപള്ളി രീജു കീക്കാട്ടില്‍.
Comments