ഫിലാഡല്‍ഫിയ: ബെന്‍സലേം ഡേ കെയര്‍ വിവിധ പരിപാടികളോടെ ഈസ്റ്റര്‍ ആഘോഷിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നൈനാന് മത്തായി സ്വാഗതം ആശംസിച്ചു. അലക്സാണ്ടറുടെ നേതൃത്വത്തില്‍ ഈസ്റ്റര്‍ ഗാനം ആലപിച്ചു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡയോസിസ് സെക്രട്ടറിയും, യുറ്റിസി അലുംമ്നി പ്രസിഡന്റുമായ ഫാ. എ.കെ. കുര്യാക്കോസ് ആമുഖ പ്രസംഗം നടത്തി. ദീപം ബൈബിള്‍ സ്റ്റഡി ഡയറക്ടര്‍ ഇ.വി. പൗലോസ് ഈസ്റ്റര്‍ സന്ദേശം നല്കി. ഡേ കെയര്‍ അംഗങ്ങള്‍ക്കുവേണ്ടി ദീപം ബൈബിള്‍ സ്റ്റഡിയുടെ റോമാലേഖനം, യെശയ്യ പ്രവചനം ഓഡിയോ സിഡികള്‍ നൈനാന് മത്തായി ഏറ്റുവാങ്ങി. അംഗങ്ങള്‍ക്ക് ഈസ്റ്റര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ശോശാമ്മ ചെറിയാനും, അന്നമ്മ ജോര്‍ജും ഗാനങ്ങള്‍ ആലപിക്കുകയും, വിഭവസമൃദ്ധമായ സദ്യയോടെ പരിപാടികള്‍ സമാപിക്കുകയും ചെയ്തു. ഈസ്റ്റര്‍ ആഘോഷങ്ങള്‍ വിജയമാക്കിയ ഏവര്‍ക്കും അഡ്മിനിസ്ട്രേറ്റര്‍ അജയ് നന്ദി രേഖപ്പെടുത്തി. അമ്പതില്‍പ്പരം മലയാളി കുടുംബങ്ങളിലെ മാതാപിതാക്കളുടെ പകല്‍വീടായി പ്രവര്‍ത്തിക്കുന്ന, ബെന്‍സലേം ഡേ കെയര്‍ ഫിലാഡല്‍ഫിയയിലെ പ്രഥമ സേവനസംഘമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നൈനാന് മത്തായിയുമായി 215 760 0447 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Comments