കേരളോത്സവം കലാപ്രതിഭ ആദി ശങ്കര്‍, കലാതിലകം അലീഷ തോമസ്
Text Size
ജയ് പിള്ള
jayasankar@hotmail.ca
Story Dated: Sunday, April 26, 2015 12:45 hrs UTC
ടൊറന്റോ :ടൊറന്റോ മലയാളി സമാജം (TMS) സംഘടിപ്പിച്ച കേരളോത്സവം 2015 ന്റെ കലാപ്രതിഭ ,കലാ തിലകം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 25-ന് ശനിയാഴ്ച പികെറിംഗ് സെന്റ് മേരിസ് കാത്തലിക് സെക്കന്‍ഡറി സ്കൂളില്‍ വച്ച് നടത്തിയ കലാമത്സരങ്ങളുടെ സമാപന യോഗത്തില്‍ വച്ചാണ് ഫല പ്രഖ്യാപനം ഉണ്ടായത് .ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി ആദി ശങ്കര്‍ കലാ പ്രതിഭയായും ,അലീഷ തോമസ് കലാ തിലകം ആയും വിജയ കിരീടം ചൂടി .
ടൊറന്റോ മലയാളി സമാജം കഴിഞ്ഞ 19 വര്‍ഷങ്ങള്‍ ആയി നടത്തിവരുന്ന കേരളോത്സവത്തില്‍ വിവിധ ഇനങ്ങളില്‍ ,സബ് ജൂനിയര്‍ ,ജൂനിയര്‍ ,സീനിയര്‍ ,സൂപര്‍ സീനിയര്‍ വിഭാഗത്തില്‍ ആണ് കലാ മത്സരങ്ങള്‍ സംഗടിപ്പിച്ചിരുന്നത് .200ല്‍ പരം മത്സരാര്‍ഥികളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ ജൂനിയര്‍ വിഭാഗത്തില്‍ പങ്കെടുത്ത ആദിയും ,സീനിയര്‍ വിഭാഗത്തിലെ അലീഷയും കീരീടം ചൂടിയത് .ആകെ 21 ഇനങ്ങളില്‍ ആയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നത് .പ്രവാസി മലയാളി കുട്ടികളുടെ കലാവാസനയെ പ്രോത്സാഹിപ്പിക്കുന്ന ഒരു ബ്രെഹത് കലാ മേളയായിരുന്നു കേരളോത്സവ വേദി .സമാജത്തിന്റെ ഈ വര്‍ഷത്തെ ഫാമിലി പിക്നിക്ക് ജൂലൈ മാസം 25 നു നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു .
Comments