ഡാളസ്: ജൂലൈ 8 മുതല്‍ 11 വരെ ഡാളസില്‍ നടക്കുന്ന ഓര്‍ത്തഡോക്സ് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പങ്കെടുക്കുന്നു. ഓര്‍ത്തഡോക്സ് സഭയിലെ മികച്ച വാഗ്മിയായ തിരുമേനിയുടെ സാന്നിധ്യം കോണ്‍ഫറന്‍സിന് വളരെ പ്രചോദനകരമാണ്. ഡാളസ് ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ വെച്ചാണ് ഈവര്‍ഷത്തെ കോണ്‍ഫറന്‍സ് നടക്കുന്നത്. കോണ്‍ഫറന്‍സ് സെക്രട്ടറി എല്‍സണ്‍ സാമുവേല്‍ അറിയിച്ചതാണിത്.
Comments