ഡാളസ്: സെന്റ് മേരീസ് വലിയ പള്ളി ഈവര്‍ഷത്തെ സണ്‍ഡേ സ്കൂള്‍ റീജിയണല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനത്തോടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ഏപ്രില്‍ 25-ന് വലിയപള്ളിയില്‍ വെച്ചു നടന്ന മത്സരത്തില്‍ ഡാളസ് റീജിയനുകളിലെ എട്ട് പള്ളികളിലെ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ പങ്കെടുത്തു. വലിയ പള്ളി വികാരി റവ.ഫാ. രാജു ദാനിയേല്‍, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ ജീം തോമസ് എന്നിവര്‍ മത്സരവിജയത്തിന് നേതൃത്വം നല്കി.
Comments