അറ്റ്ലാന്റാ : സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്‍ഡ്യാ അറ്റ്ലാന്റാ ഇടവകയുടെ ആഭിമുഖ്യത്തില്‍ മെയ് 9ന് ശനിയാഴ്ച വൈകുന്നേരം 6.30 മുതല്‍ ഓക്ക് റോഡ് ലൂഥറന്‍ ചര്‍ച്ചില്‍(Oak Road Lutheren Church, 1004, Oak Rd SW, Liburn, GA 30047) വച്ച് സുവിശേഷ യോഗം നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു. പ്രശസ്ത ദൈവശാസ്ത്ര ചിന്തകനും, പ്രഭാഷകനും ചെന്നൈ ജൂബിലി മെമ്മോറിയല്‍ ബൈബിള്‍ കോളേജ് പ്രിന്‍സിപ്പാളുമായ ജൂബിലി മെമ്മോറിയല്‍ ബൈബിള്‍ കോളേജ് പ്രിന്‍സിപ്പാളുമായ റവ.ഡോ.സണ്ണി.സി.ജോണ്‍ തിരുവചന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നതാണ്.സഭാ വ്യത്യാസമെന്യേ ഈ ആത്മീയവിരുന്നിലേക്ക് ഏവരും കടന്നു വന്ന് യോഗം അനുഗ്രഹകരമാക്കി തീര്‍ക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്,
റവ.കെ.ബി.കുരുവിള- 281-636-0327
Comments