ന്യൂയോര്‍ക്ക്: ഫൊക്കാനാ വനിതാ ഫോറം നാഷണല്‍ ചെയര്‍പേഴ്സണ്‍ ലീലാ മാരേട്ട് 2016 -18 ഫൊക്കാനാ എക്സിക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുവാന്‍ താത്പര്യം പ്രകടിപ്പിച്ചു. കഴിഞ്ഞ പത്തുവര്‍ഷമായി ഫൊക്കാനയുടെ വിവിധതലങ്ങളില്‍ പ്രവര്‍ത്തിച്ച് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളയാളാണ് ലീല മാരേട്ട്. 2004-ല്‍ ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റിയംഗം, 2006-ല്‍ റീജിയണല്‍ പ്രസിഡന്റ്, 2008-ല്‍ ട്രഷറര്‍, 2010-ല്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, 2012-ല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍, 2014-ല്‍ ഇലക്ഷന് കമ്മിറ്റിയംഗം, വനിതാ വിഭാഗം കോര്‍ഡിനേറ്റര്‍ എന്നീ സ്ഥാനങ്ങളില്‍ തനതായ വ്യക്തിപാടവവും, സംഘടനാ നേതൃത്വവും തെളിയിച്ചിട്ടുണ്ട്. കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ മുന്‍ പ്രസിഡന്റായും, ഇന്ത്യാ കാത്തലിക് അസോസിയേഷന് മുന്‍ പ്രസിഡന്റായും സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ന്യൂയോര്‍ക്ക് സിറ്റിയുടെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എന്വയണ്മെന്റല് പ്രൊട്ടക്ഷനില്‍ കഴിഞ്ഞ 28 വര്‍ഷമായി ജോലി ചെയ്തുവരുന്നു. സിറ്റിയുടെ ഏറ്റവും വലിയ യൂണിയന് ഡിസി 37-ന്റെ ലോക്കല്‍ 375-ന്റെ റിക്കോര്‍ഡിംഗ് സെക്രട്ടറിയുമാണ് ലീല മാരേട്ട്. ന്യൂയോര്‍ക്ക് സിറ്റി ഹാളിലും ഇന്ത്യന്‍ കോണ്‍സുലേറ്റിലും വിവിധ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുവാനും മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.
Comments