ന്യൂജേഴ്സി: അരുണ്‍ തോമസും, അനിയന് ജോര്‍ജും സാരഥികളായ പബ്ലിക് ട്രസ്റ്റി റിയാല്‍റ്റി ഗ്രൂപ്പ് ഇരുപത്തിയേഴാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫി വോളിബോള്‍ ടൂര്‍ണമെന്റിന്റെ പ്രധാന സ്പോണ്‍സര്‍മാരാകുന്നു. മെയ് 23,24 തീയതികളില്‍ ന്യൂജേഴ്സിയിലെ ഹാക്കന്‍സാക്കിലെ റോത്തമാന്‍ സെന്ററില്‍ വെച്ചാണ് ടൂര്‍ണമെന്റ് നടക്കുന്നത്. അനശ്വരനായ ഇന്ത്യന്‍ വോളിബോള്‍ താരം ജിമ്മി ജോര്‍ജിന്റെ ഓര്‍മ്മയ്ക്കായി കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക 1989 മുതല്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള വോളിബോള്‍ ടൂര്‍ണമെന്റാണിത്. മലയാളികള്‍ നേതൃത്വം നല്കുന്ന അമേരിക്കയിലെ റിയല്‍എസ്റ്റേറ്റ് കമ്പനികളില്‍ ഏറ്റവും വലുതായ പബ്ലിക് ട്രസ്റ്റി റിയാല്‍റ്റി ഗ്രൂപ്പിന് റസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍, ഇന്‍ഡസ്ട്രിയല്‍ പ്രോപ്പര്‍ട്ടികള്‍ക്കായി പ്രത്യേകം ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നു. ടീനെക്, ഫോര്‍ഡ്സ് എന്നിവടങ്ങളിലെ ഓഫീസുകളിലായി അറുപതോളം ഏജന്റുമാരുള്ള ഈ ഗ്രൂപ്പ് മൂന്നാമത്തെ ഓഫീസ് മണ്‍റോയില്‍ പ്രവര്‍ത്തനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.
Comments