ബ്രാംറ്റണ്‍ മലയാളി സമാജം ,കിഡ്സ് വേദി ,മൂവി നൈറ്റ് ശനിയാഴ്ച ബ്രാംറ്റണ്‍:ബ്രാംറ്റണ്‍ മലയാളി സമാജം ,കിഡ്സ് വേദി സംഗടിപ്പിക്കുന്ന മൂവി നൈറ്റ് മെയ് 9 ശനിയാഴ്ച വൈകിട്ട് 4.30 നു നടക്കും എന്ന് ഭാരവാഹികൾ അറിയിച്ചു കെന്നഡി റോഡിലുള്ള സമാജം സെന്ററിൽ വച്ച് നടത്തുന്ന കുട്ടികല്കുള്ള സിനിമാ പ്രദർശനം തീർത്തും സൌജന്യം ആയിരിക്കും.വളര്‍ന്നു വരുന്ന കുട്ടികളുടെ മാനസിക വളർച്ചക്ക് ദൃശ്യ മാധ്യമാങ്ങല്കുള്ള പങ്കിനെ പറ്റി മനസ്സിലാക്കിക്കുന്നതിനും വേണ്ടിയാണ് കിഡ്സ് വേദിയുടെ നേത്രുത്വത്തിലുള്ള സിനിമാ പ്രദർശനം .കുട്ടികളെ ചിരിപ്പിക്കുന്നതിനും ,ചിന്തിപ്പിക്കുന്നതിനും ഉതകുന്ന തരത്തിലുള്ള സിനിമകൾ ആണ് എല്ലാ മാസവും മൂവി നൈറ്റ് വഴി പ്രദർശിപ്പിച്ചു വരുന്നത് .ഇതിലേക്കുള്ള പ്രവേശനം സൌജന്യം ആയിരിക്കും.അറിയിപ്പ് കിട്ടാത്തവർ ഇത് ഒരു പ്രത്യേക അറിയിപ്പായി കാണണം എന്ന് ഭാരവാഹികൾ അറിയിച്ചു.റിപ്പോര്‍ട്ട് :ജയ് പിള്ള
Comments