തിരുവനന്തപുരം: മലയാളത്തിന്റെ യുവ നടന് നരേന് തിരുവനന്തപുരത്ത് നടക്കുന്ന ഫോമ കേരളാ കണ്‍വന്‍ഷനില്‍ അതിഥിയായെത്തുന്നു.ഓഗസ്റ്റ് ഒന്നിന് നടക്കുന്ന കണ്‍വന്‍ഷനില്‍ നരേന് പങ്കെടുക്കും. ഫോമയുടെ ക്ഷണം സന്തോഷത്തോടെ സ്വീകരിച്ച നരേന് നേപ്പാളിന് വേണ്ടി ഫോമ നടത്തുന്ന ഫണ്ട് ശേഖരണത്തെ അഭിനന്ദിക്കുകയും ചെയ്തു . വൈകീട്ട് നടക്കുന്ന വിരുന്നു സല്‍ക്കാരത്തില്‍ തന്റെയും കുടുംബത്തിന്റെയും സാന്നിധ്യം ഉണ്ടാകുമെന്ന് നരേന് അറിയിച്ചു.നരേന്റെ ഉറ്റ സുഹൃത്തും ഫോമയുടെ ജോയിന്റ് ട്രഷററും ആയ ജൊഫ്രിന്‍ ജോസിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് നരേന് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്. ന്യൂയോര്‍ക്കില്‍ ബിസ്സിനസ്സ് ചെയ്യുന്ന ജൊഫ്രിന്‍, ഫോമാ വിവിധ പ്ര?ജക്റ്റുകളുടെ മേല്‍ നോട്ടം നടത്തി വരുന്നു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വര്‍ണാഭമായി നടക്കുന്ന ചടങ്ങില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരിതെളിയിച്ചു ഉത്ഘാടനം ചെയ്യും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എന്നിവര്‍ ഉള്‍പ്പെടെ രാഷ്ര്ടീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ആനന്ദന് നിരവേല്‍ 954 675 3019, ഷാജി എഡ്വേര്‍ഡ് 917 439 0563,ജോയി ആന്തണി 954 328 5009, ഡോ: ജേക്കബ് തോമസ് 718 406 2541.
Comments