ഗാര്‍ലന്റ് : കേരള അസ്സോസിയേഷന് ഓഫ് ഡാളസും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച മെന്റല്‍ മാത്ത് മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.മെയ് 2 ശനിയാഴ്ച നടന്ന മത്സരത്തില്‍ മൂന്ന് മുതല്‍ 10 വരെയുള്ള ഗ്രേഡുകളില്‍ നിന്നും നാല്പതോളം കുട്ടികളാണ് പങ്കെടുത്തത്.ഡയറക്ടര്‍ ഓഫ് എഡുക്കേഷന്‍ ബീനാ ലിയൊ പ്രസിഡന്റ് ബാബു മാത്യു, സെക്രട്ടറി റോയ് കൊടുവത്ത്, ടോമി നെല്ലുവേലില്‍, ജോണി സെബാസ്റ്റിയന്, അനശ്വര്‍ മാമ്പിളി എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്കി.മത്സര വിജയികളുടെ പേരു വിവരംറയന് മാത്യു, ഡിയോന്‍ ജോബി(ഗ്രേഡ് 3), ജോഷന് ജെയിംസ്, ജെന്സന് ജോര്‍ജ്ജ്(ഗ്രേഡ് 4), ജെസ് ലിന് മുളങ്കന്, എമ്മ ജേക്കബ്(ഗ്രേഡ് 5), ടോം പുന്നന്‍, ജോനാഥാന് ജെയിംസ്(ഗ്രേഡ് 6), ജൂലിയ ജോസഫ്, സറീന ജോര്‍ജ്ജ്(ഗ്രേഡ് 8), സയാന സാബു(ഗ്രേഡ് 9), റയന്‍ ആന്റണി, ജിസില്‍ ജോര്‍ജ്ജ്(ഗ്രേഡ് 10).
Comments