ഡാളസ് : ശനിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച കനത്ത മഴയും, ചുഴലിക്കാറ്റും, വെള്ളപ്പൊക്കവും നോര്‍ത്ത് ടെക്സസ്സില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായി അധികൃതര്‍ അറിയിച്ചു. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടുപ്പോയ നിരവധി യാത്രക്കാരെ രക്ഷപ്പെടുത്തുന്നതിന് നാഷ്ണല്‍ ഗാര്സിന്റെ സഹായം വേണ്ടി വന്നു. ഹെലികോപ്റ്ററിലാണ് പലരേയും രക്ഷപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ മഴ ശക്തമായി. മദേഴ്സ് ഡെ ആഘോഷങ്ങളുടെ ഭാഗമായി ദേവാലയങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ പലര്‍ക്കും മഴമൂലം കഴിഞ്ഞില്ല.വൈകീട്ട് ലഭിച്ച റിപ്പോര്‍ട്ടനുസരിച്ച് നോര്‍ത്ത് ടെക്സസ്സില്‍ ഒരാള്‍ കൊല്ലപ്പെടുകയും, പലരേയും കാണാതാവുകയും ചെയ്തിട്ടുണ്ട്. പല വീടുകളുടേയും മേല്‍ക്കൂര ചുഴലികാറ്റില്പെട്ട് തകര്‍ന്നടിഞ്ഞു. ശക്തമായ ഒഴുക്കില്‍പ്പെട്ട് വാഹനങ്ങള്‍ പലതും കാണാതായി. ഡെന്റനില് ഞായറാഴ്ച വൈകീട്ടുണ്ടായ ടൊര്ണാഡൊയില് പലമരങ്ങളും നിലം പതിച്ചു.നോര്‍ത്ത് ടെക്സസ്സില്‍ തിങ്കളാഴ്ച രാവിലെ വരെ ഫഌഷ് ഫഌസിങ്ങ് ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്കിയുട്ടുണ്ട്.നോര്‍ത്ത് ടെക്സസ്സില്‍ ഈ സീസണില്‍ ആദ്യമായാണ് ടൊര്‍ണാഡൊ ഇത്രയും ഗുരുതരമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നത്.
Comments