ഹൂസ്റ്റണ്‍ : ആഗോളതലത്തില്‍ സഭാ വ്യത്യാസമില്ലാതെ പ്രാര്‍ത്ഥനയ്ക്കും വചനകേഴ് വിയ്ക്കുമായി കൂടി വരുന്ന ടെലി കോണ്‍ഫറന്‍സ് വേദിയായ ഇന്റര്‍നാഷ്ണല്‍ പ്രയര്‍ലൈന്‍(ഐ.പി.എല്‍.) മെയ് 12ന് ചൊവ്വാഴ്ച ഒരു വര്‍ഷം പിന്നീടുന്നു.2014 മെയ് 13ന് മാര്‍ത്തോമ്മാ സഭയുടെ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ പ്രാര്‍ത്ഥനയും അനുഗ്രഹപ്രഭാഷണവും നടത്തി ഉദ്ഘാടനം നിര്‍വ്വഹിച്ച, മലയാള ഭാഷയിലുള്ള ഈ പ്രയര്‍ലൈനില്‍ തങ്ങളുടെ പ്രാര്ത്ഥനാവിഷയങ്ങള് പങ്കുവയ്ക്കുന്നതിനും പ്രാര്ത്ഥിയ്ക്കുന്നതിനും നിരവധി വ്യക്തികള്‍ക്ക് അവസരമൊരുക്കി വരുന്നു. നോര്‍ത്ത് അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നും നിരവധി ക്രിസ്തീയ പ്രഭാഷകരുടെ ലഘുപ്രസംഗങ്ങളും പ്രാര്‍ത്ഥനയോടനുബന്ധിച്ച് നടത്തിവരുന്നു.
ഒരു വര്‍ഷം മുമ്പ് 5 വ്യക്തികളുമായി ആരംഭിച്ച ഈ പ്രയര്‍ലൈനില്‍ 300 ല്‍ പരം പ്രാര്‍ത്ഥനാ സഹകാരികള്‍ നിരന്തരമായി പങ്കെടുത്തുവരുന്നു. എല്ലാ ചൊവ്വാഴ്ചയും ന്യൂയോര്‍ക്ക് സമയം വൈകുന്നേരം 9 മുതല്‍ ഒരു മണിയ്ക്കൂര്‍ നടത്തിവരുന്ന പ്രയര്‍ലൈന്‍, ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 12ന് ചൊവ്വാഴ്ച ന്യൂയോര്‍ക്ക് സമയം വൈകുന്നേരം 8 മുതല്‍ 10 വരെയാണ് ക്രമീകരിച്ചിരിയ്ക്കുന്നത്.ഈ പ്രയര്‍ലൈനില്‍ പങ്കെടുത്ത്, യേശുക്രിസ്തുവില്‍ ആശ്വാസം കണ്ടെത്തിയ നിരവധി വ്യക്തികളുടെ സാക്ഷ്യവും അന്നേ ദിവസം ശ്രമിയ്ക്കാവുന്നതാണ്. അന്നേദിവസം രാവിലെ 8 മുതല്‍ വൈകുന്നേരം 8 വരെ അവരവരുടെ ഭവനങ്ങളില്‍ ഇരുന്ന് ചെയിന്‍ പ്രയറില്‍ പങ്കാളികളാകുന്നതിനുമുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിയ്ക്കുന്ന എല്ലാ പ്രാര്ത്ഥനാസഹകാരികള്ക്കും സംഘാടകര്‍ നന്ദി അറിയിച്ചതോടൊപ്പം, തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും പ്രാര്‍ത്ഥനാപൂര്‍വ്വമായ സഹകരണം പ്രതീക്ഷിയ്ക്കുന്നതായി അറിയിച്ചു.കോര്‍ഡിനേറ്റര്‍മാരായി ടി.എ.മാത്യു, സി.വി.ശാമുവേല്‍ എന്നിവര്‍ക്കൊപ്പം ഷിജു ജോര്‍ജ്ജ് തച്ചനാലില്‍(ഹൂസ്റ്റണ്‍), ജോസഫ് ടി. ജോര്‍ജ്ജ്(രാജു)(ഹൂസ്റ്റണ്‍, അലക്സ് തോമസ് (ജോക്സന്, ടെന്നിസി) എന്നിവര്‍ സാങ്കേതിക സഹായം നല്കി വരുന്നു.പ്രാര്്തഥനയില് പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്ക്കു ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ഫോണ്‍ ലൈന്‍ ഉപയോഗിയ്ക്കാവുന്നതാണ്. 1-605-562-3140 എന്ന ഫോണ്‍ നമ്പര്‍ ഡയല് ചെയ്തതിനുശേഷം 656750 കോഡ് ഉപയോഗിച്ചാല്‍ മതി.
കൂടുതല്‍ വിവരങ്ങള്‍ക്ക്,സി.വി.ശാമുവേല്‍(ഡിട്രോയിറ്റ്)-586-216-0602ടി.എ.മാത്യു(ഹൂസ്റ്റണ്‍)-832-771-2504
Comments