ന്യുയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമായി ചിതറിപാര്‍ക്കുന്ന പെന്തക്കോസ്തകാരായ ദൈവജനത്തിന്റെ കൂട്ടായ്മയായ പി.സി.എന്‍.എ.കെ 33-മത് കോണ്‍ഫ്രന്‍സിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി വിവിധ പെന്തക്കോസ്ത് സഭകളുടെ പ്രതിനിധികളും വിശ്വാസികളും ശുശ്രൂഷകന്മാരും സംബന്ധിക്കുന്ന ന്യുയോര്‍ക്ക് സ്റ്റേറ്റ് കണ്‍വന്‍ഷനും പ്രമോഷണല്‍ യോഗവും മെയ് 17 ഞായറാഴ്ച വൈകിട്ട് 5.30 നു ഹോളിസിലുള്ള ഇന്‍ഡ്യാ ക്രിസ്ത്യന്‍ അസംബ്ബ്ളി സഭാഹാളില്‍ നടക്കും. കണ്‍വന്‍ഷനില്‍ റവ. കെ.കെ. ചെറിയാന് മുഖ്യ പ്രഭാഷണം നടത്തും. പി.സി.എന്‍.എ.കെ കണ്‍വീനര്‍ റവ. ബിനു ജോണ്‍, സെക്രട്ടറി ബ്രദര്‍ ടോം വര്‍ഗീസ,് സ്റ്റേറ്റ് പ്രതിനിധികളും ഭാരവാഹികളുമായ റവ. കെ.വി ഏബ്രഹാം, ബ്രദര്‍ അനുരാജ്, ബ്രദര്‍ വില്യം ഫിലിപ്പ്, ബ്രദര്‍ ഫില്‍സണ്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. ആത്മീയ ഗാന ശുശ്രൂഷയും യോഗത്തില്‍ ഉണ്ടായിരിക്കും.
പി.സി.എന്‍.എ.കെ 2015 സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി പി.സി.എന്‍.എ.കെ കണ്‍വീനര്‍ റവ. ബിനു ജോണ്‍, സെക്രട്ടറി ബ്രദര്‍ ടോം വര്‍ഗീസ്, ട്രഷറാര്‍ ബ്രദര്‍ റെജി ഏബ്രഹാം, കോര്‍ഡിനേറ്റര്‍ ബ്രദര്‍ നെബു സ്റ്റീഫന്‍ എന്നിവര്‍ അറിയിച്ചു. സൗത്ത് കരോലിനയിലെ ഗ്രീന്‍വില്‍ സിറ്റിയിലെ പ്രസിദ്ധമായ ഹോട്ടല്‍ ഹയാട്ട് റീജന്‍സിയിലാണ് ആത്മീയ സമ്മേളനം നടത്തുന്നത്. സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ സംസ്ഥാനങ്ങളില്‍ സ്റ്റേറ്റ് കണ്‍വന്‍ഷനുകളും, പ്രാര്‍ത്ഥനാ സമ്മേളനങ്ങളും നടന്നുകൊണ്ടിരിക്കുന്നു. പ്രസിദ്ധരായ നിരവധി ദൈവദാസി ദാസന്മാര് പരിശുന്ധാത്മ നിറവില്‍ ഒത്തുചേരുന്ന ആത്മീയ സംഗമത്തില്‍ സ്വദേശത്തുനിന്നും, വിദേശത്ത് നിന്നുമുള്ള അനുഗ്രഹിക്കപ്പെട്ട ദൈവവചന പ്രഭാഷകര്‍ മുഖ്യ പ്രാസംഗികരായി എത്തിച്ചേരും. ജൂലൈ 2 മുതല്‍ 5 വരെ സൗത്ത് കരോലിനയില്‍ വെച്ച്് നടത്തപ്പെടുന്ന സമ്മേളനം അനുഗ്രഹകരമായി ത്തീരാനും വിശ്വാസികള്‍ പ്രാര്‍ഥിക്കുവാനും സമ്മേളനത്തില്‍ പങ്കെടുക്കുവാനും സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: WWW.PCNAKONLINE.ORG
Comments