കാനഡ: ടൊറന്റോ വിലെ വനിതകളുടെ സംരംഭം ആയ ഡാന്‍സിംഗ് ഡാംസെല്‍സ് മാതൃ ദിനം ആഘോഷിച്ചു. കുട്ടികളും, മുതിര്‍ന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികളോടെ നടത്തപ്പെട്ട ചടങ്ങില്‍ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. മിസ്സിസ്സോഗ പായല്‍ ബാന്ഗറ്റ് ഹാളില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ വച്ച് വനിതകള്‍ക്കായി
വിവിധ തരത്തിലുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഇന്ത്യന്‍ കൌണ്‍സില്‍ ജെനെറല്‍ ശ്രീമതി. രീതി മിശ്ര ചടങ്ങില്‍ മുഖ്യ അതിഥി ആയിരുന്നു. ഭരതനാട്യം, നാടോടി നൃത്തം, ബോളിവുഡ് ഡാന്‍സ്, ബ്രേക്ക് ഡാന്‍സ്, ഗാനങ്ങള്‍ തുടങ്ങി വിവിധകലാപരിപാടികളോടെ നടന്ന ചടങ്ങില്‍ സന്നിഹിതര്‍ ആയ എല്ലാ അമ്മമാര്കും സമ്മാനങ്ങള്‍ നല്കി ആദരിച്ചു.
ഡാന്‍സിംഗ് ഡാംസെല്സിന്റെ പ്രധാന ഉദ്ദേശ്യം ആയ
PEACE PROMOTE cultural arts and cultural exchange
EMPOWERwomen to exercise equal opportunities
ENCOURAGE women to pursue their dreams and aspirations
എന്ന വാക്കിന്റെ പര്യായം ആയിരുന്നു നമുക്ക് പരിപാടിയില്‍ ഉടനീളം കാണാന്‍ കഴിഞ്ഞത്. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്ക്കും സംഘടനയുടെ ഡയറക്ടര്‍ ശ്രീമതി മേരി അശോക് നന്ദിയും ആശംസയും അര്‍പ്പിച്ചു.
Comments