ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനായില്‍, മെയ് പത്താം തിയതി ഒമ്പതേമുക്കാലിനു നടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം ബഹുമാനപ്പെട്ട ഫൊറോനാ വികാരി വെരി റെവ. ഫാദര്‍ എബ്രാഹം മുത്തോലത്തും, മയാമി സെ. ജൂഡ് ക്നാനായ മിഷന് ഡയറക്ടര്‍ ഫാദര്‍ ജോസ് ആദോപ്പള്ളിയും എല്ലാ അമ്മമാരേയും അനുമോദിക്കുകയും, അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥനചൊല്ലി അനുഗ്രഹിക്കുകയും ചെയ്തു. കുടുംബങ്ങളുടെ പ്രകാശമായ മാതാക്കള്‍ക്കുള്ള നന്ദിപ്രകാശമായി സമ്മാനങ്ങള്‍ നല്കി ആദരിക്കുകയും, അമ്മമാര്‍ക്കും കുടുംബാങ്ങള്‍ക്കുമായി വിഭവസമ്പന്നമായ സദ്യ നല്‍കുകയും ചെയ്തു.
Comments