അറ്റ്ലാന്റ: ആഗോളതലത്തില്‍ സഭാവ്യത്യാസമില്ലാതെ പ്രാര്‍ത്ഥനയ്ക്കായി കൂടിവരുന്ന ഇന്റര്‍നാഷ്ണല്‍ പ്രെയര്‍ ലൈനിന്റെ വാര്‍ഷീക സമ്മേളനത്തിന് അഭിനന്ദനങ്ങളുമായി കേരളത്തില്‍ നിന്നും കൊട്ടാരക്കര പുനലൂര്‍ ഭദ്രാസനാധിപന്‍ റൈറ്റ് റവ.ഡോ.യൂയാക്കീം മാര്‍ കൂറിലോസ് മെത്രാച്ചന്.മെയ് 12ന് വിവിധരാജ്യങ്ങളില്‍ നിന്നും ഇന്റര്‍നാഷ്ണല്‍ പ്രെയര്‍ ലൈനിന്റെ അനുഗ്രഹീത പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുന്നതിനും, പ്രാര്‍ത്ഥനയില്‍ പങ്കു ചേരുന്നതിനും ഒത്തു ചേര്‍ന്ന് ടെലഫോണ്‍ കോണ്ഫ്രന്സില് അഭിവന്ദ്യ കൂറിലോസ് തിരുമേനിയുടെയും, നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന എപ്പിസ്ക്കോപ്പാ റൈറ്റ് റവ.ഡോ.ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസിന്റേയും ആശംസാ സന്ദേശം ഐ.പി.എല്‍ കോര്‍ഡിനേറ്റര്‍ സി.വി. ശാമുവേല്‍ വായിച്ചു.2014 മെയ് 13ന് മാര്‍ത്തോമാ സഭയുടെ ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപോലീത്ത പ്രാര്്തഥിച്ചു. പ്രാരംഭ പ്രഭാഷണവും നടത്തി അനുഗ്രഹിച്ച പ്രയര്‍ ലൈന്‍ ഇന്ന് അനേകര്‍ക്ക് ആശ്വാസവും, സമാധാനവും, രോഗസൗഖ്യവും നല്കുന്ന ഒരു വേദിയായി വളര്‍ന്ന് വരുന്നതില്‍ രണ്ടു എപ്പിസ്ക്കോപ്പാമാരും ഐ.പി. എല്ലിന്റെ സംഘാടകരെ അഭിനന്ദിച്ചു. എല്ലാ ആഴ്ചയിലും ചൊവ്വാഴ്ച ന്യൂയോര്‍ക്ക് ടൈം രാത്രി 9 മുതല്‍ 11 വരെയാണ് പ്രെയര്ലയ്ന് പ്രവര്‍ത്തന നിരതമായിരിക്കുക.ഐ.പി.എല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കുന്നത് ടിഎമാത്യൂ, സിവി ശാമുവേല്‍, ഷിജു ജോര്‍ജ്ജ് അച്ചനാണ്. ജോസഫ് ടി. ജോര്‍ജ്ജ്, അലക്സ് തോമസ് എന്നിവരാണ്.
Comments