തിരുവനന്തപുരം: ഫോമായുടെ കേരള കണ്‍വെന്‍ഷന്റെ തിളക്കം കൂട്ടുവാന്‍, പ്രശസ്ത മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നു. മലയാളത്തിന്റെ സ്വന്തം ചാനലായ ഏഷ്യാനെറ്റ് കുടുംബത്തില്‍ നിന്നും ഫ്രാങ്ക് പി തോമസ് (ഡയറക്ടര്‍ & ന്യൂസ് ഹെഡ് ഏഷ്യാനെറ്റ് ന്യൂസ്), ടി എന്‍ ഗോപകുമാര്‍ (എഡിറ്റര്‍ ഇന്‍ ചീഫ്, ഏഷ്യാനെറ്റ് ന്യൂസ്), എം ജി രാധാകൃഷ്ണന് (ന്യൂസ് എഡിറ്റര്‍, ഏഷ്യാനെറ്റ്), മലയാള മനോരമ ഓണ്‍ലൈന്‍ ചീഫ് സന്തോഷ് ജോര്‍ജ് ജേക്കബ്, കൈരളി ടി വി എം ഡി ജോണ്‍ ബ്രിട്ടാസ് എന്നിവരാണ്, ഫെഡറേഷന് ഓഫ് മലയാളീ അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ 2015ലെ കേരള കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്.എന്നും മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും ആദരിച്ചിട്ടുള്ളവരാണു അമേരിക്കന്‍ മലയാളികളും ഫോമായും. ഫോമായുടെ അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളില്‍ മാധ്യമ പ്രവര്‍ത്തകരുമായി ചര്‍ച്ചകള്‍ നടത്തുകയും, നാടിനെ കുറിച്ചു പ്രവാസികള്‍ക്കുള്ള സങ്കല്‍പ്പങ്ങളും ആശങ്കളും പങ്കുവെക്കാറുണ്ട്. ഇത്രെയും പ്രഗല്ഭരായ വ്യക്തികളെ അണി നിരത്തിക്കൊണ്ട് നടത്തപെടുന്ന ഫോമാ കേരള കണ്വെന്ഷന്, ഉത്ഘാടനം ചെയ്യുന്നത് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. അഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, നടന് നരേന് തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. ഫോമാ കേരള കണ്വെന്ഷന് ചെയര്മാന് ന്യൂയോര്‍ക്കില്‍ നിന്നുള്ള ഡോ:ജേക്കബ് തോമസും കോ ഓര്‍ഡിനേറ്റര്‍ അഡ്വ: വര്‍ഗ്ഗീസ് മാമനും ആണു. കേരള കണ്വെന്ഷന് വന്‍ വിജയമാക്കുവാന്‍, ഫോമാ പ്രസിഡന്റ് ആനന്ദന് നിരവേല്‍, സെക്രട്ടറി ഷാജി എഡ്വേര്‍ഡ് ട്രഷറര്‍ ജോയി ആന്തണി എന്നിവരുടെ നേതൃത്വത്തില്‍ അഹോരാത്രം ഫോമാ നേതാക്കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക്:ആനന്ദന് നിരവേല്‍ 954 675 3019 ഷാജി എഡ്വേര്‍ഡ് 917 439 0563
ഡോ:ജേക്കബ് തോമസ് 718 406 2541
വിനോദ് കൊണ്ടൂര്‍ ഡേവിഡ്,ഫോമാ ന്യൂസ് ടീം ചെയര്മാന്.
Comments