ഹൂസ്റ്റണ്‍ : ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയിലെ ഗാല്‍വസ്റ്റണ്‍ അദര്‍ ഏരിയാ(ഗോവ) പ്രാര്‍ത്ഥനാഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ മദേഴ്സ് ഡേയും നഴ്സസ് വാരവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.മെയ് 10ന് ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് റിവര്‍ ഓക്സിലുള്ള റിനൈസന്‍സ് ക്ലബ് ഹൗസില്‍ വച്ച് നടന്ന ആഘോഷങ്ങള്‍ പരിപാടികളുടെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി മാറി.ഇടവകയില്‍ പുതുതായി ചുമതലയേറ്റ അസി. വികാരി റവ.മാത്യൂസ് ഫിലിപ്പിന്റെ പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച പ്രത്യേക സമ്മേളനത്തില്‍ വികാരി റവ. കൊച്ചുകോശി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. അമ്മമാരുടെ കണ്ണീരിന്റെ ഫലമായി അനുഗ്രഹങ്ങള്‍ അനുഭവിയ്ക്കുമ്പോള്‍, അവരുടെ ത്യാഗപൂര്‍ണ്ണമായ ജീവിതങ്ങളെ സ്മരിയ്ക്കുന്നതിനും, പിന്തുടരുന്നതിനും പുതിയ തലമുറയ്ക്കു കഴിയണം.
വേദപുസ്തകത്തെ ആധാരമാക്കി നിരവധി ചിന്തകളും അച്ചന് പങ്കിട്ടു നല്കി.തുടര്‍ന്ന് ജോജി ജേക്കബ്, പ്രാര്‍ത്ഥനാഗ്രൂപ്പ് അംഗവും ശാസ്ത്ര ഗവേഷണ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിലെ പ്രൊഫസര്‍ ദമ്പതികളായ ഡോ.ഉമ്മന്‍.കെ.വര്‍ഗീസ്(ജയന്)നെയും മാഗി പൗലോസിനെയും അനുമോദിച്ച ആശംസകള്‍ അര്‍പ്പിച്ചു.റോയിട്ടറിന്റെ 2014 ലെ ശാസ്ത്രപ്രതിഭകളുടെ പട്ടികയില്‍ ഇടം നേടിയ ഈ ദമ്പതികളുടെ മികവുറ്റ പ്രബദ്ധങ്ങളും, ഈടുറ്റ ശാസ്ത്ര ലേഖനങ്ങളും നിരവധി ഗവേഷകരും ഗവേഷകവിദ്യാര്‍ത്ഥികളും തങ്ങളുടെ പഠനത്തിനായി റഫര്‍, ചെയ്തുവരുന്നു. മെറ്റീരിയല്‍ സയന്‍സ് ശാസ്ത്രവിഭാഗത്തിലാണ് ഈ ദമ്പതികള്‍ മികവ് തെളിയിച്ചുകൊണ്ടിരിയ്ക്കുന്നത്.
അറ്റോര്‍ണി ബ്രയാന്‍ മാത്യു മാതൃദിനത്തിനുള്ള പ്രത്യേക സന്ദേശം നല്കി. അമ്മയുടെ വാത്സല്യവും, സ്നേഹവും, പ്രാര്‍ത്ഥനാജീവിതവും മറ്റും അടുത്ത തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടതാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.ഹൂസ്റ്റണിലെ മുന്‍ യൂത്ത് ചാപഌയിന് റവ.റോയി തോമസിന്റെ സഹധര്‍മ്മിണി ഡോ.ജിബി, നഴ്സസ് വാര ചിന്തകള്‍ പകര്‍ന്നു നല്കി. ആതുരസേവനരംഗം കര്മ്മരംഗമാക്കിയ നേഴ്സുമാരുടെ ത്യാഗപൂര്‍വ്വമായ ജീവിതങ്ങള്‍ എന്നും അനുസ്മരിയ്ക്കപ്പെടേണ്ടതാണെന്നും, അവരുടെ കഠിനാദ്ധ്വാനവും, കുടുംബത്തോടുള്ള അവരുടെ കരുതലും സ്നേഹവും അനുകരണീയമാണെന്നും ഡോ.ജിബി ഉദ്ബോധിപ്പിച്ചു.തുടര്‍ന്ന് എല്ലാ സ്ത്രീ രത്നങ്ങള്‍ക്കും പുഷ്പങ്ങള്‍ നല്കി, കേക്ക് മുറിച്ചു.ഇടവക കൈസ്ഥാന സമിതി അംഗം ജോണ്‍ ചാക്കോ(ജോസ്), പ്രാര്‍ത്ഥനാ ഗ്രൂപ്പ് അംഗമായിരുന്ന പെയര്‍ലാന്റിലേക്ക് താമസം മാറിയ ജോസഫ് ടി. ജോര്‍ജ്ജും(രാജു) കുടുംബവും ഗോവ പ്രാര്ത്ഥനാഗ്രൂപ്പിന് നല്കിയ എല്ലാ സഹായ സഹകരണത്തിനും നന്ദി പ്രകാശിപ്പിച്ചു.മാഗി പൗലോസ് ഒരുക്കിയ വിഭവസമൃദ്ധമായ സ്നേഹവിരുന്നും ഉണ്ടായിരുന്നു.
Comments