ഡാലസ്: ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന് ഓഫ് നോര്‍ത്ത് ടെക്സാസ്, നഴ്സസ് വാരാഘോഷവും ഇരുപതാം വാര്‍ഷികവും ഉജ്വലമായി ആഘോഷിച്ചു. ഏട്രിയം ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ നഴ്സുമാര്‍ ഉള്‍പ്പെടെ ആതുരസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര് പങ്കെടുത്തു.പ്രസിഡന്റ് ഹരിദാസ് തങ്കപ്പന് സ്വാഗതമോതി വിശിഷ്ട അതിഥികളെ സദസിനു പരിചയപ്പെടുത്തി . നഴ്സസ് അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (നൈന) യുടെ പ്രസിഡന്റ് സാറ ഗബ്രിയേല്‍ അധ്യക്ഷത വഹിച്ചു. ഹരിദാസ് തങ്കപ്പന് , സാറ ഗബ്രിയേല്‍ , സംഘടനയുടെ ആദ്യ പ്രസിഡണ്ട് മേരി എബ്രഹാം എന്നിവര്‍ എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളുടെ സാന്നിധ്യത്തില്‍ ഭദ്രദീപം കൊളുത്തി ഇരുപതാം വാര്ഷീകപരിപാടികള്ക്ക് തുടര്‍ന്ന് ഔദ്യോഗികമായ തുടക്കം കുറിച്ചു.
Comments