ബ്രാംറ്റണ്‍: ബ്രാംറ്റണ്‍ ഗുരുവായൂരപ്പൻ ക്ഷേത്രം എല്ലാവർഷവും ഹൈസ്കൂൾ വിദ്യാർഥികൾകായി നടത്തി വരാറുള്ള പഠന ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ള കുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.രണ്ടു മാസക്കാലം കണക്ക് ,സയൻസ് എന്നീ വിഷയങ്ങളിൽ നടത്തിവരാറുള്ള ക്ലാസ്സിൽ ഓരോ വിഭാഗത്തിലും ചുരുങ്ങിയത്
6 കുട്ടികൾക്ക്ആണ് പ്രവേശനം നല്കി വരുന്നത്.ഡോ .എസ് .സുന്ദര രാജൻ നേത്രുത്വം നല്കി നടത്തിവരുന്ന ക്ലാസ്സുകൾ ജൂലൈ 4 ,2015 മുതൽ ആഗസ്റ്റ് 30 വരെ ശനി ,ഞായർ ദിവസങ്ങളിൽ ഭംഗിയായി നടത്തുന്നതിനുള്ള എല്ലാ നടപടികളും പൂരത്തി ആയതായി സന്ഗാടകർ അറിയിച്ചു.രെജിസ്ട്രെഷനായി ഓരോ വിഷയത്തിനും 50 ഡോളർ നിശ്ചയിച്ചിട്ടുണ്ട് .ഈ തുക മുഴുവൻ ആയും ക്ഷേത്ര നിർമാണപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതാണ് എന്ന് ഡോ സുന്ദരാജ് അറിയിച്ചു.ഗ്രേഡ് 10,11-12 ,യുണി വെർസിറ്റി പ്രെപ് തലങ്ങളിൽ ആയി നടത്തപ്പെടുന്ന ക്യാമ്പിൽ രെജിസ്റ്റെർ ചെയ്യുന്നതിന് ജൂണ്‍ 30 നു മുൻപായി ഡോ .സുന്ദര രാജൻ .905-615-9178 എന്ന നമ്പറിലോ ,giri_sundar@yahoo.com എന്ന ഇമെയിലുമായൊ ബന്ടപ്പെടുക .റിപ്പോർട്ട് :ജയ് പിള്ള
Comments