ഡാളസ്സിലെ ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങുകളുടെ തുടക്കം കുറിക്കുന്ന പൂജകള്‍ ആരംഭിച്ചു. മെയ് 15 മുതല്‍ 28 വരെ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്കും, തന്ത്രവിധി പ്രകാരമുള്ള പൂജകള്‍ക്കുമായി നാട്ടില്‍ നിന്നും വലിയ ഒരു സംഘം തന്നെയാണ് ഡാളസ്സില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.കരിയന്നൂര്‍ ദിവാകരന് നമ്പൂതിരിയാണ് മുഖ്യ തന്ത്രിയായി പൂജകള്‍ക്ക് നേതൃത്വം നല്‍കുന്നത്. നാട്ടില്‍ നിന്നും കൃഷ്ണശിലയില്‍ കൊത്തിയെടുത്ത വിഗ്രഹം, സോപാനപ്പടി, ഓവ്, എന്നിവ തച്ചുശാസ്തരപ്രകാരം സ്ഥാപിക്കുവാന്‍ പ്രശസ്ത വാസ്തു വിദ്വാന് കാണിപ്പയൂര്‍ കൃഷ്ണന് നമ്പൂതരിയും എത്തിച്ചേര്‍ന്നിട്ടുണ്ട്.
മണ്ണാറശ്ശാല സുബ്രഹ്മണ്യന് നമ്പൂതിരി, ഭാഗവത ആചാര്യന് പെരുമ്പള്ളി കേശവന് നമ്പൂതിരി, പല്ലാവൂര്‍ ശ്രീധരന്റെ നേതൃത്വത്തിലുള്ള പഞ്ചവാദ്യസംഘം എന്നിവരുടെ സാന്നിദ്ധ്യവും പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ഉടനീളമുണ്ടാകുമെന്ന് കെ.എച്ച്.എസ് പ്രസിഡന്റ് ഗോപാല പിള്ള അറിയിച്ചു. പൗരാണിക ശില്പ ചാതുര്യതയാല് ശ്രദ്ധേയമായ ശ്രീകോവില്‍ ക്ഷേത്ര സന്ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ മുക്തകണ്ഠപ്രശംസ പിടിച്ചുപറ്റുന്നു. ഭാരതത്തില്‍ പോലും അപൂര്‍വ്വമായി ദര്‍ശിക്കുവാന്‍ സാധിക്കുന്ന പ്രതിഷ്ഠ ചടങ്ങുകള്‍ ഡാളസ്സില്‍ നടക്കുമ്പോള്‍ അതില്‍ പങ്കാളികളായി ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം ഏറ്റുവാങ്ങുവാന്‍ എല്ലാ ഭക്തജനങ്ങളും എത്തിച്ചേരണമെന്ന് കെ.എച്ച്.എസ് ട്രസ്റ്റി ചെയര്മാന് ഹരിപിള്ള അഭ്യര്‍ത്ഥിച്ചു.
Comments