ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ പ്രവര്‍ത്തിക്കുന്ന അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) 2015- 16 വര്‍ഷത്തെ ഭാരവാഹികള്‍ക്കുവേണ്ടിയുള്ള ഇലക്ഷന് നടത്തി. 2015 മെയ് 17-ന് ഞായറാഴ്ച രാവിലെ 9.30-നു കത്തീഡ്രല്‍ ചാവറ ഹാളില്‍ നടന്ന ജനറല്‍ബോഡി യോഗത്തില്‍ വെച്ചാണ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്. ഇലക്ഷന് കമ്മീഷണര്‍മാരായി കത്തീഡ്രല്‍ വികാരിയും, എസ്.എം.സി.സി സ്പിരിച്വല്‍ ഡയറക്ടറുമായ അഗസ്റ്റിന് പാലയ്ക്കാപ്പറമ്പില്‍, ജോസഫ് തോട്ടുകണ്ടത്തില്‍, ഡോ. സാല്‍ബി ചേന്നോത്ത് എന്നിവര്‍ നേതൃത്വം നല്കി. ഇതാദ്യമായിട്ടാണ് കത്തീഡ്രല്‍ ദേവാലയത്തില്് ഭാരവാഹികളെ ഇലക്ഷനിലൂടെ തെരഞ്ഞെടുക്കുന്നത്. താഴെപ്പറയുന്നവരെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.
ജോണ്സണ് കണ്ണൂക്കാടന്‍ (പ്രസിഡന്റ്), റോയി നെടുങ്ങോട്ടില്‍ (വൈസ് പ്രസിഡന്റ്), മേഴ്സി കുര്യാക്കോസ് (സെക്രട്ടറി), ഷിബു അഗസ്റ്റിന് (ജോയിന്റ് സെക്രട്ടറി), ആന്റോ കവലയ്ക്കല്‍ (ട്രഷറര്‍), സണ്ണി വള്ളിക്കളം (ജോയിന്റ് ട്രഷറര്‍), ഷാജി ജോസഫ് (നാഷണല്‍ കമ്മിറ്റി), ജയിംസ് ഏബ്രഹാം (നാഷണല്‍ കമ്മിറ്റി), ജേക്കബ് കുര്യന് (കമ്മിറ്റി മെമ്പര്‍), അനിത അക്കല് (കമ്മിറ്റി മെമ്പര്‍), ബിജി കൊല്ലാപുരം (കമ്മിറ്റി മെമ്പര്‍), സജി വര്‍ഗീസ് (കമ്മിറ്റി മെമ്പര്‍). കഴിഞ്ഞ രണ്ടുവര്‍ഷക്കാലം സ്തുത്യര്‍ഹമായ സേവനത്തിലൂടെ എസ്.എം.സി.സി ഷിക്കാഗോ ചാപ്റ്ററിനെ നല്ല രീതിയില്‍ ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ സാധിച്ചതിനു ഭാരവാഹികളായ പ്രസിഡന്റ് ജോസഫ് തോട്ടുകണ്ടത്തില്‍, ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി ചേന്നോത്ത് കൂടാതെ മറ്റ് എല്ലാ ഭാരവാഹികളേയും റവ.ഡോ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പില്‍ പ്രത്യേകം അനുമോദിക്കുകയുണ്ടായി. പുതിയ നേതൃത്വത്തിന് മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവിധ ആശംസകളും അച്ചന് നേരുകയുണ്ടായി. കൂടാതെ കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായ സഹകരണങ്ങള്‍ നല്കിയ എല്ലാവര്ക്കും പ്രത്യേകിച്ച് ഷിക്കാഗോ പ്രതിനിധികളായ ജോയിച്ചന്‍ പുതുക്കുളത്തിനും, സംഗമം ന്യൂസ് റിപ്പോര്‍ട്ടര്‍, കേരളാ എക്സ്പ്രസ് പ്രതിനിധികള്‍ക്കും തന്റെ നന്ദി പ്രസംഗത്തില്‍ പ്രസിഡന്റ് ജോസഫ് തോട്ടുകണ്ടത്തില്‍ പ്രത്യേകം നന്ദി അറിയിച്ചു.
Comments