ഭദ്രാസന സന്നദ്ധ സുവിശേഷക സംഘ വാര്‍ഷീക സമ്മേളനം ജൂലായ് 23-26 വരെ ഹൂസ്റ്റണില്‍
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Tuesday, May 19, 2015 10:57 hrs UTC
ഹൂസ്റ്റണ്‍ : നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘം പന്ത്രണ്ടാമത് വാര്‍ഷീക സമ്മേളനം ജൂലായ് 23 മുതല്‍ 26 വരെ ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടുന്നു.ഭദ്രാസന എപ്പിസ്ക്കോപ്പാ റൈറ്റ് റവ.ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ്, മുംബൈ ഭദ്രാസനാധിപന്‍ റൈറ്റ് റവ.ഡോ. തോമസ് മാര്‍ തീത്തോസ്, ഡോ.വിനു ഡാനിയേല്‍(ഫിലാഡല്‍ഫിയ) എന്നിവരാണ് സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നല്‍കുന്നത്.ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക റവ.സാജു മാത്യു(കോണ്‍ഫ്രന്‍സ് പ്രസിഡന്റ്), റജി.കെ.വര്‍ഗീസ്(ജനറല്‍ കണ്‍വീനര്‍) എന്നിവര്‍ ഉള്‍പ്പെടുന്ന വിപുലമായ ഒരു കമ്മിറ്റിയാണ് സമ്മേളനം വിജയിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നത്.സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി മെയ് 31ന് അവസാനിക്കും. സമ്മേളനത്തില്‍ പങ്കെടുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത് ഹാംടന്‍ ഇന്‍ ആന്റ് സ്യൂട്ട്സിലാണ്. സൈറ്റ് സീയിങ്ങും ഇതിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. മാര്‍ത്തോമാ സഭയിലെ ഓരോ അംഗവും ഓരോ സുവിശേഷകരായിരിക്കണം എന്ന ലക്ഷ്യം നിറവേറ്റുന്നതിന് രൂപീകരിക്കപ്പെട്ട സന്നദ്ധ സുവിശേഷകസംഘം മാര്‍ത്തോമാ സഭയുടെ ആത്മീയ ഭദ്രാസന സമ്മേളനത്തില്‍ സംഘാംഗങ്ങള്‍ വന്ന് സംബന്ധിച്ചു വിജയിപ്പിക്കണമെന്ന് ജനറല്‍ കണ്‍വീനര്‍ റജി വര്‍ഗീസ് അഭ്യര്‍ത്ഥിച്ചു.
Comments