ഡാളസ്: ഡാളസ് ഇന്റര്‍ കോണ്ടിനെന്റല് ഹോട്ടലില്‍ ജൂലൈ 8 മുതല്‍ 11 വരെ നടക്കുന്ന സൗത്ത് വെസ്റ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ ഓര്‍ത്തഡോക്സ് സഭയുടെ വൈദീക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് പങ്കെടുക്കുന്നു. മികച്ച വാഗ്മിയും പണ്ഡിതനുമായ ജോണ്‍സ് അച്ചന്റെ സാന്നിധ്യം വളരെ പ്രചോദനകരമാണ്. ഭദ്രാസനാധ്യക്ഷന്‍ അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. അറൂനൂറ് അംഗങ്ങള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ജൂണ്‍ 15-ന് രജിസ്ട്രേഷന് അവസാനിക്കുന്നതാണ്. ഹോട്ടല്‍ മുറികള്‍ വളരെ കുറച്ചുമാത്രമേ ഇനിയും ബാക്കിയുള്ളൂ. കോണ്‍ഫറന്‍സ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഏറ്റവും കൂടുതല്‍ പേര് പങ്കെടുക്കുന്ന ഫാമിലി & ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ആയി ഡാളസ് ഫാമിലി കോണ്‍ഫറന്‍സ് മാറുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
Comments