ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ പതിനാലാമത് കുടുംബ സംഗമം ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി. അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മെയ് 30-ന് ശനിയാഴ്ച വൈകിട്ട് 5.30-ന് ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ സ്നേഹവിരുന്നോടുകൂടി ആരംഭിക്കുന്ന കുടുംബസമ്മേളനത്തില് ഷിക്കാഗോയിലെ എക്യൂമെനിക്കല്‍ ദേവാലയങ്ങളില്‍ നിന്നുമുള്ള വൈദീകരും വിശ്വാസികളും പങ്കെടുക്കും. കുടുംബ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. ഷിക്കാഗോയിലെ വിവിധ സഭകളില്‍ നിന്നുമുള്ള 16 ദേവാലയങ്ങള്‍ അവതരിപ്പിക്കുന്ന ക്രൈസ്തവ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നയനമനോഹരമായ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കുടുംബസംഗമത്തില്‍ അരങ്ങേറും.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിമാനകരമായ നേതൃത്വം നല്കുന്ന എക്യൂമെനിക്കല്‍ കൗണ്‍സില്‍, കഴിഞ്ഞവര്‍ഷം കേരളത്തിലെ ഭവനരഹിതര്‍ക്ക് നിര്‍മ്മിച്ചുനല്‍കിയ ഭവനത്തിന്റെ താക്കോല്‍ദാനം ഈ സമ്മേളനത്തില്‍ നിര്‍വഹിക്കും. എക്യൂമെനിക്കല്‍ കുടുംബങ്ങളുടെ സ്നേഹം ചൊരിയുന്ന കൂട്ടായ്മയിലേക്ക്, വര്‍ണ്ണപ്രഭ ചൊരിയുന്ന കലാസന്ധ്യയിലേക്ക് ഏവരേയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി കൗണ്‍സില്‍ ചുമതലക്കാര്‍ അറിയിച്ചു. കുടുംബസംഗമത്തിന്റെ നടത്തിപ്പിനായി ഫാ. മാത്യു മഠത്തില്‍പ്പറമ്പില്‍ ചെയര്‍മാനായും, അച്ചന്‍കുഞ്ഞ് മാത്യു കണ്‍വീനറായും, ജോണ്സണ് കണ്ണൂക്കാടന്‍ പ്രോഗ്രാം കോര്‍ഡിനേറ്ററായും, മറിയാമ്മ പിള്ള, ആഗ്നസ് തെങ്ങുംമൂട്ടില്‍, ഡെന്‍സി മാത്യു, ബേബി ടി. മത്തായി (ഹോസ്പിറ്റാലിറ്റി), ബെന്നി പരിമണം, ജയിംസണ്‍ മത്തായി (പബ്ലിസിറ്റി), ആന്റോ കവലയ്ക്കല്‍, ജോര്‍ജ് കുര്യാക്കോസ് (സ്റ്റേജ് ആന്‍ഡ് സൗണ്ട്), മാത്യു മാപ്ലേട്ട്, സാം തോമസ്, മത്തായി വി. തോമസ് (ഫുഡ്), ഫാ. എബി ചാക്കോ, സിനില്‍ ഫിലിപ്പ് (യൂത്ത് ഫോറം), രഞ്ജന്‍ ഏബ്രഹാം, പ്രേംജിത്ത് വില്യംസ് (ushering), ജോര്‍ജ് പൂഴിക്കുന്നേല്‍, മാത്യു കരോട്ട്, ജോസഫ് ഇടിക്കുള, പുഷ്പ ജോസഫ് എന്നിവര്‍ നേതൃത്വം നല്കുന്ന സബാകമ്മിറ്റികള് പ്രവര്‍ത്തിച്ചുവരുന്നു. ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിനു രക്ഷാധികാരികളായി മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയ് ആലപ്പാട്ട്, ഫാ. ഡാനിയേല്‍ ജോര്‍ജ് (പ്രസിഡന്റ്), റവ സോനു വര്‍ഗീസ് (വൈസ് പ്രസിഡന്റ്), ജോര്‍ജ് പണിക്കര്‍ (സെക്രട്ടറി), മാത്യു മാപ്ലേട്ട് (ജോ. സെക്രട്ടറി), ജോര്‍ജ് പി. മാത്യു (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്കുന്നു.
Comments