ഇടിക്കുള ജോസഫ്
ന്യൂജേഴ്സി: അമേരിക്കയിലെ ഏറ്റവും വലിയ വോളീബോള്‍ മാമാങ്കത്തിന് ജിമ്മി ജോര്‍ജജ് നഗരിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.എല്ലാ ടീമുകളും ന്യൂജേഴ്സി യിലുള്ള സീക്കൊകസിലെ ' ലാ ക്വിന്റ ഹോട്ടലില്‍ എത്തിക്കഴിഞ്ഞു, ഇന്നലെ രാവിലെ മുതല്‍ തന്നെ താരങ്ങള്‍ എത്തിതുടങ്ങിയിരുന്നു,ന്യൂ യോര്‍ക്ക്, ന്യൂ വാര്‍ക്ക് എയര്‍പോര്‍ട്ട് കളില്‍ നിന്നും യാത്രാ സൗകര്യം ഏര്‍പെടുത്തിയിരുന്നു.ടൂര്‍ണമെന്റ് കമ്മിറ്റിയും KVLNA യും ജനറല്‍ ബോഡി കൂടി ഒരുക്കങ്ങള്‍ നിരീക്ഷിച്ച് തൃപ്തി രേഖപ്പെടുത്തി,ശേഷം ടൂര്‍ണമെന്റ് നോട് അനുബന്ധിച്ച് നടത്തപ്പെടുന്ന റാഫിള്‍ കിക്ക് ഓഫ് നടന്നു, ടൂര്‍ണമെന്റ് കമ്മിറ്റിയും KVLNA ഭാരവാഹികളും പങ്കെടുത്ത ചടങ്ങില്‍ ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്മാന് ജിബി തോമസിന്റെ കൈയ്യില്‍ നിന്നും പ്രമുഖ വ്യക്തികള്‍ റാഫിള്‍ ടിക്കറ്റ് ഏറ്റു വാങ്ങി. KVLNA ചെയര്മാന് ടോം കാലായില്‍ ചടങ്ങില്‍ പങ്കെടുത്തു , റിയ ട്രാവല്‍സ് സ്പോണ്സര് ചെയ്യുന്ന രണ്ട് എയര്‍ ടിക്കറ്റ്കള്‍ ആണ് സമ്മാനം. എല്ലാവരും റാഫിള്‍ ടിക്കറ്റ്കള്‍ വാങ്ങി ടുര്‍ണമെന്റ് നടത്തിപ്പ് വന്‍ വിജയമാക്കണമെന്ന് ടി എസ് ചാക്കോ അഭ്യര്‍ഥിച്ചു.ഇന്ത്യയിലെ വോളീബോള്‍ പ്രേമികളുടെ അഭിമാനതാരം അനശ്വരനായ ജിമ്മി ജോര്‍ജിന്റെ ഓര്‍മക്കായി കേരള വോളീ ബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക 1989 മുതല്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള വോളീബോള്‍ ടുര്‍ണമെന്റ് ന്യൂജേഴ്സി ഗാര്ഡന് സ്റ്റേറ്റ് സിക്സെര്‍സ്ന്റെ ആഭിമുഖ്യത്തില്‍ (2015 മെയ് 23,24) ഇന്നും നാളെയും ന്യൂജേഴ്സി ഹാക്കന്‍സാക്ക് റോത്തമാന്‍ സെന്‍ന്ററില്‍ വച്ച് നടത്തപ്പെടുന്നു.രാവിലെ 8:30 നു തന്നെ എല്ലാവരും ന്യൂജേഴ്സി ഹാക്കന്‍സാക്ക് റോത്തമാന്‍ സെന്‍ന്ററില്‍ (100, യുണിവേസിറ്റി പ്ലാസ, ഹാക്കന്‍സാക്ക് ന്യൂജേഴ്സി) എത്തി ചേരണമെന്ന് ടുര്‍ണമെന്റ് കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ ജേംസണ്‍ കുര്യാക്കോസ് അറിയിച്ചു.എല്ലാ കായിക പ്രേമികളെയും ടുര്‍ണമെന്റ് ലേക്ക് സ്വാഗതം ചെയ്യുന്നതായി ജിബി തോമസും മാത്യു സഖറിയയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു
Comments