ജയപ്രകാശ് നായര്‍ ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഫാമിലി നൈറ്റും ഹൈസ്കൂള്‍ ഗ്രാജ്വേറ്റുകള്‍ക്ക് അനുമോദനവും സംയുക്തമായി ജൂണ്‍ 20 ശനിയാഴ്ച വൈകിട്ട് 6 മണി മുതല്‍ ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസില്‍ വെച്ച് വിപുലമായി ആഘോഷിക്കുന്നു. വിഭവ സമൃദ്ധമായ ഡിന്നറും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. ഡി.ജെ., ട്രഷര്‍ ഹണ്ടിംഗ്, ബെസ്റ്റ് കപ്പിള്‍സ് മത്സരം മുതലായവ പരിപാടികളില്‍ ചിലതു മാത്രം. മുഖ്യാതിഥിയായി ഡേവിഡ് ജോണ്സണ്, എം.എ., (ഡോക്ടറല്‍ വിദ്യാര്‍ഥി) പങ്കെടുക്കുന്നു.
Comments