ഗാര്‍ലന്റ് (ഡാളസ്) : കേരള അസോസിയേഷന് ഓഫ് ഡാളസ് കാര്‍ട്ടര്‍ ബ്ലഡ് കെയറുമായി സഹകരിച്ചു മെഡിക്കല്‍ ക്യാമ്പും രക്തദാനവും നടക്കുന്നു.മേയ് 30ശനിയാഴ്ച രാവിലെ 9 മുതല്‍ 12വരെയാണ് മെഡിക്കല്‍ ക്യാമ്പ്. ഡോ. തോമസ് അലക്സാണ്ടര്‍, ഡോ. മറീനാ വെങ്കാലില്‍ എന്നിവര്‍ രോഗികളെ സൗജന്യമായി പരിശോധിച്ചു മരുന്നുകള്‍ കുറിച്ചു നല്‍കും. രക്ത പരിശോധന, കൊളസ്ട്രോള്‍ തുടങ്ങിയ പരിശോധനകള്‍ ആവശ്യമെങ്കില്‍ ചെറിയൊരു ഫീസ് അടക്കം ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും മുതിര്‍ന്നവര്‍ക്കും മെഡിക്കല്‍ ക്യാംപ് വളരെ പ്രയോജകരമാണ്.
Comments