ജിമ്മി ജോര്‍ജ്ജ് വോളിബോള്‍ സംഘാടക മികവിന്റെ വിജയമെന്ന് കേരള ചേം ബര് ഓഫ് കോമേഴ്സിന്റെ ട്രഷര്‍ അലക്സ് ജോണ്‍ അഭിപ്രായപ്പെട്ടു.ഇത്തരമൊരു പ്രോജക്റ്റിന്റെ വിശദാംശകള്‍ ചേംബറിന്റെ മുന്നില്‍ സഘാടകര്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ ഇതിന്റെ വിജയത്തെ പറ്റി യാതൊരു സംശയവുമില്ലായിരുന്നു. ദീര്‍ഘകാലമായ സംഘാടന രംഗത്ത് കഴിവ് തെളിയിച്ചവരാണ് ജിമ്മി ജോര്‍ജ്ജ് വോളിബാളിന്റെ ചുക്കാന്‍ പിടിച്ചത്. പതിമൂന്ന് വര്‍ഷം മുമ്പ് ന്യുജേഴ്സിയില്‍ ടൂര്‍ണ്ണമെന്റ് നടക്കുമ്പോള്‍ അതിന് സാക്ഷ്യം വഹിക്കുവാന്‍ കഴിഞ്ഞിരുന്നു.അതിന് ശേഷം വീണ്ടും ന്യുജേഴ്സിയിലെത്തിയപ്പോള് പുതു തലമുറയിലേക്ക് സം ഘാടന ചുമതലകള്‍ വന്നു ചേരുകയായിരുന്നു. ഒപ്പം മുതിര്‍ന്ന നേതാക്കളുടെ മേല്‍ നോട്ടവും . യാതൊരു അഭിപ്രായ വ്യത്യാസങ്ങളുമില്ലാതെ എല്ലാം ഭംഗിയായി നടത്തിയതിന് ടൂര്‍ ണ്ണമെന്റിന്റെ മുഖ്യ സ്പോണ്സര് എന്ന നിലയില്‍ കേരള ചേംബര്‍ ഓഫ് കോമേഴ്സിന് അഭിമാനമുണ്ടെന്ന് അലക്സ് പറഞ്ഞു.
ജിബി തോമസ് ചെയര്‍മാനും ടി.എസ്. ചാക്കോ പേട്രണുമായുള്ള ടൂര്‍ണമന്റ് കമ്മിറ്റി കുറ്റമറ്റ സംവിധാനങ്ങളാണു ഒരുക്കിയിരുന്നത്.ഫെയര്‍ലി ഡിക്കിന്‍സണ്‍ യൂണിവേഴ്സിറ്റിയുടെ റോത്ത്മന് അരീനയില്‍ രണ്ടു ദിവസത്തെ മത്സരത്തില്‍ കാണികളായി ആയിരങ്ങള്‍ ഒഴുകിയെത്തി.ടൂര്‍ണമന്റ് കോര്‍ഡിനേറ്റര്‍ ജെംസണ്‍ കുര്യാക്കോസ്, ആതിഥേയരായ ഗാര്ഡന് സ്ടേറ്റ് സിക്സേഴ്സ് മാനേജര്‍ മാത്യു സക്കറിയ, തുടങ്ങിയ വോളന്റിയര്‍മാരും പിന്തുണയുമായി എത്തുകയും ചെയ്തു
Comments