പല്ലാവൂര്‍ ശ്രീധരന് സംഘത്തിന്റെ പഞ്ചവാദ്യം ഇന്ന് ഡാളസ്സില്‍
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Saturday, May 30, 2015 10:27 hrs UTC
ഗാര്‍ലന്റ് : കേരളത്തിലെ സുപ്രസിദ്ധ പഞ്ചവാദ്യ വിദഗ്ദനായ പല്ലാവൂര്‍ ശ്രീധരന്റെ നേതൃത്വത്തിലുള്ള പഞ്ചവാദ്യസംഘം ഇന്ന് മെയ്30(ശനിയാഴ്ച) വൈകീട്ട് 6 മണിക്ക് ഗാര്‍ലന്റിലുള്ള കേരള അസ്സോസിയേഷന് ഗ്രൗണ്ടില്‍ വമ്പിച്ച കലാവിരുന്നൊരുക്കുന്നു. തൃശ്ശൂര്‍ പൂരത്തിന്റെ സ്മരണയുയര്‍ത്തുന്ന പഞ്ചവാദ്യം ആസ്വദിക്കുവാന്‍ ഡാളസ്-ഫോര്‍ട്ട് വര്‍ത്തിലെ മലയാളികള്‍ക്ക് അവസരമൊരുക്കിയിരിക്കുന്നത് ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും കേരള അസ്സോസിയേഷന് ഓഫ് ഡാളസും സംയുക്തമായിട്ടാണ്. പ്രവേശനം സൗജന്യമായ പഞ്ചവാദ്യം ശ്രവിക്കുവാന് താല്പര്യമുള്ള ഏവരേയും പ്രത്യേകം ക്ഷണിക്കുന്നതായി പ്രസിഡന്റ് ബാബു സി മാത്യു- സെക്രട്ടറി റോയ് കൊടുവത്തൂര്‍ എന്നിവര്‍ അറിയിച്ചു.
Comments