സെബാസ്റ്റ്യന്‍ ആന്റണി
ന്യൂജേഴ്സി:അഭിഷേകത്തിന്റെ അഗ്നിജ്വാലകള്‍ ന്യൂജേഴ്സിയിലെങ്ങും ഉയര്‍ത്തുവാന്‍ പരിശുദ്ധാത്മാഭിഷേകത്താല്‍ ജ്വലിക്കുന്ന, സ്വര്‍ഗീയ സൈന്യ നവവൃന്ദമാലാഖമാരുടെ ആനന്ദ ഗീതങ്ങളാല്‍ മുഖരിതമാകുന്ന വിശ്വാസത്തിന്റെ കോട്ട പടുത്തുയര്‍ത്തുന്ന, ന്യൂജേഴ്സി ദര്‍ശിക്കുന്ന അഭിഷേകാഗ്നി ധ്യാനം നയിക്കുന്നതിന് അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. സേവ്യര്‍ ഖാന് വട്ടായില്‍ ന്യൂജേഴ്സിയില്‍ എത്തുന്നു. മനുഷ്യ ഹൃദയങ്ങളില്‍ അഭിഷേകത്തിന്റെ അഗ്നിജ്വാലകള്‍ അലയടിപ്പിച്ച്, പരിശുദ്ധാത്മാഭിഷേകത്താല്‍ കൃപയുടെ വരദാനങ്ങള്‍ വാരിച്ചൊരിഞ്ഞു, അനേകലക്ഷം ദൈവമക്കള്‍ക്ക് ജീവിത വിശുദ്ധി പകര്‍ന്ന് നല്കി, യേശുക്രിസ്തുവിന്റെ പ്രസാദവരത്തിലൂടെ ആത്മചൈതന്യാനുഭവം നിറച്ചുനിത്യജീവിതത്തിലേക്ക് നയിക്കുന്ന പ്രമുഖ വചനപ്രഘോഷകനും, അട്ടപ്പാടി സെഹിയോണ്‍ ധ്യാനകേന്ദ്ര ഡയറക്ടറുമായ ഫാ. സേവിയര്‍ ഖാന് വട്ടായിലച്ചന്റെ `അഭിഷേകാഗ്നിധ്യാനം' ആഗസ്റ്റ് 21, 22, 23 ( വെള്ളി, ശനി, ഞായര്‍) തിയതികളില്‍ ന്യൂ ജെഴ്സിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക്ഫൊറോനാ ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു. അത്ഭുതങ്ങളും , അടയാളങ്ങളും ഇല്ലാതെ ദൈവവചന പ്രഘോഷണം അസാധ്യമെന്നു പ്രവചിച്ച വിശുദ്ധ ഫ്രാന്‍സിസ് അസ്സിസിയുടെ വാക്കുകളെ അന്വര്ദ്ധമാക്കുന്ന വിധത്തിലാണ് ഫാ. സേവിയര്‍ ഖാന് വട്ടായിലച്ചന്റെ കണ്‍വെന്‍ഷനുകളും, ധ്യാന ശുശ്രൂഷകളും. ജനലക്ഷ ങ്ങള് തടിച്ചു കൂടുന്ന ഫാ. സേവിയര്‍ ഖാന്വട്ടായിലച്ചന്റെ ശുശ്രൂഷകളില്‍ പ്രകടമായ ദൈവനുഭവ ങ്ങളും, സൗഖ്യങ്ങളും സാധ്യമാകുന്നത് വിശ്വാസ സമൂഹങ്ങള്‍ ദിവസേന ദര്‍ശിക്കുന്നതാണ് . നിരന്തരമായ പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും പരിശുദ്ധ വരം, ശക്തിയാല്‍ ജ്വലിക്കുന്ന തീപ്പാറുന്ന വചന ശുശ്രൂഷയി!ല്‍ കഠോര ഹൃദയങ്ങളെമൃദുവാക്കുന്നതിനൊപ്പം ദൈവീക ചൈതന്യം ശുശ്രൂഷകളില്‍ സജീവമായി പങ്കെടുക്കുന്നവര്ക്ക്സാധ്യമാകും. ജപമാലയോടെ ആരംഭിക്കുന്ന മൂന്നു ദിവസത്തെ ധ്യാനത്തില്‍, ദിവ്യബലി, കുമ്പസാരം, അന്ധകാര ദുഷ്ടാരൂപികളെ ദൂരെയകറ്റുന്ന ശക്തമായ വിടുതല്‍ ശുശ്രൂഷ, വചന സൗഖ്യ ശുശ്രൂഷ, ദിവ്യ കാരുണ്യാരാധന എന്നിവ ഉണ്ടായിരിക്കും. വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് ആരംഭിക്കുന്ന 'അഭിഷേകാഗ്നി' ധ്യാന ശുശ്രൂഷ രാത്രി ഒമ്പത് മണി വരേയും, ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക്ആരംഭിച്ച് വൈകിട്ട് അഞ്ചു മണി വരേയും, അവസാനത്തെ ദിവസമായ ഞായറാഴ്ച രാവിലെ ഒമ്പതു മണിക്ക് ആരംഭിച്ച് വൈകീട്ട് അഞ്ചു മണിയോടെ മൂന്നുദിവസത്തെ ധ്യാന ശുശ്രൂഷകള്‍ക്ക് സമാപനം കുറിക്കും. അമേരിക്കയിലെ പ്രവാസ ജീവിതത്തിലേക്ക് ദൈവ വചനം കുളിര് മഴയായി പെയ്തിറങ്ങുന്ന ഈ മൂന്നു ദിനങ്ങള്‍, വ്യക്തി ജീവിതത്തിലും, കുടുംബങ്ങളിലുംനവീകരണമുണ്ടാക്കുവാനും, ആത്മീയതയുടെ പുതുവളിച്ചം വിശ്വാസി സമൂഹത്തിന് പ്രദാനം ചെയ്യുവാനുംപരിശുദ്ധാത്മാവിന്റെ കൃപാവരത്താല്‍ നിറഞ്ഞ്സഭക്കും,സമൂഹത്തിനും, കുടുംബത്തിനും നല്ല ജനതയാകുവാനും എല്ലാ കുടുംബങ്ങളേയും ഈഅഭിഷേകാഗ്നിധ്യാനത്തിലേക്ക് വികാരി ഫാ. തോമസ് കടുകപ്പിള്ളി നിങ്ങളേവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു. സൗകര്യ പ്രദമായി ധ്യാന ശുശ്രൂഷകളില്‍ പങ്കെടുക്കുന്നതിനായി പേരുകള്‍ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആയിരത്തിലേറെ പേര് പങ്കെടുക്കുന്ന ഈ അഭിഷേകാഗ്നി ധ്യാനം വിജയകരമായി നടപ്പിലാക്കുന്നതിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.വിദൂര സ്ഥലങ്ങളില്‍ നിന്നും ഗ്രൂപ്പായി ധ്യാനത്തില്‍ പങ്കെടുക്കുന്നതിന് എത്തുന്ന വരുടെ ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. രജിസ്ട്രേഷനും, കൂടുതല്‍ വിവരങ്ങള്‍ക്കും താഴെ പറയുന്നവരുമായി ബന്ധപ്പെടുക, ഫാ. തോമസ് കടുകപ്പിള്ളില്‍ (വികാരി) 9088379484, മാത്യു കൈരന് (908) 6420685, ജെയിംസ് കൊക്കാട് (973) 9000858, ജോജു ഫിലിപ്പ് (516) 3051767, ജോളി താടിക്കാരന് (908) 5102219 കുഞ്ഞമ്മ ഫ്രാന്‍സിസ് (732) 8296032., തോമസ് ചെറിയാന്! പടവില്‍ (ട്രസ്റ്റി ) 9089061709, ടോം പെരുമ്പായില്‍ (ട്രസ്റ്റി ) 6463263708, മിനേഷ് ജോസഫ് (ട്രസ്റ്റി ) 2019789828, മേരിദാസന്‍ തോമസ് (ട്രസ്റ്റി ) 2019126451 വെബ്: www.stthomassyronj.org
Comments