സണ്ണിവെയ്ല്‍ : ഡാളസ് ഫോര്‍ട്ട് വത്ത് മെട്രോപ്ലെക്സിലെ പ്രധാന സിറ്റിയായ സണ്ണിവെയ്ല്‍ സിറ്റിപബ്ലിക്ക് ലൈബ്രറിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ ജൂണ്‍ 6 ശനിയാഴ്ച നടക്കും.
രാവിലെ 10 മുതല്‍ ആരംഭിക്കുന്ന ചടങ്ങില്‍ ആദ്യമായി പുനര്‍ സമര്‍പ്പണവും, റിമ്പന്കട്ടിങ്ങ് സെറിമണിയും ഉണ്ടായിരിക്കും. തുടര്‍ന്ന് പ്രഭാതഭക്ഷണം, ബാര്‍ബിക്യൂ, ഡാന്‍സ് വിച്ചസ്, ചിപ്സ്, തുടങ്ങിയ വിഭവങ്ങള്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യമായി നല്‍കും. ബ്രൗണ്‍സ് ഹൗസ്, പോണി റൈഡ്, ഫേസ് പെയ്ന്റിങ്ങ്, ക്രാഫ്റ്റ് ഫയര്‍ഡിപ്പാര്‍ട്ട്മെന്റ് അംഗങ്ങളുമായി ചര്‍ച്ച്, എന്നീ പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ വിജയിപ്പിക്കുന്നതിനും എല്ലാവരുടേയും സഹകരണം പബ്ലിക്ക് ലൈബ്രറി ഡയറക്ടര്‍ ബോര്‍ഡ് ട്രസ്റ്റിയും, ഡാളസ്- ഫോര്‍ട്ട് വര്‍ത്തിലെ സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തകനുമായ ശ്രീ രാജന് മേപ്പുറം അഭ്യര്‍ത്ഥിച്ചു.
മുഴുവന്‍ സമയവും പങ്കെടുക്കുന്നവര്‍ക്ക് റ്റിവി, ഐപോഡ്, ഐപാഡ്, ഗാലക്സി നോട്ട്്ബുക്ക് ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ നറിക്കിട്ട് നല്‍കുന്നതാണെന്നും രാജന് മേപ്പുറം അറിയിച്ചു.
Comments