ഹൂസ്റ്റണ്‍: ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ആറു വര്‍ഷമായി നടത്തിവരുന്ന അവധിക്കാല മലയാള പഠന പദ്ധതിയുടെ ഏഴാമത് ബാച്ചിന്റെ ക്ലാസുകള്‍ ഈവര്‍ഷം പതിവുപോലെ ജൂണ്‍, ജൂലൈ മാസങ്ങളില്‍ സൗത്ത് ബീമര്‍ റോഡിലെ ഹാരിസ് കൗണ്ടി പബ്ലിക് ലൈബ്രറിയുടെ ഹാളില്‍ വെച്ച് നടത്തുന്നതാണ്. ജൂണ്‍ 10-ന് ബുധനാഴ്ച തുടങ്ങുന്ന ക്ലാസ് രാവിലെ 10 മണി മുതല്‍ 12 മണി വരെ ആയിരിക്കും. 6 വയസുമുതല്‍ 15 വയസുവരെയുള്ള കുട്ടികളെ നമ്മുടെ മാതൃഭാഷയായ മലയാളം സംസാരിക്കാനും, എഴുതുവാനും, വായിക്കുവാനും പഠിപ്പിക്കുന്നതോടൊപ്പം തന്നെ നമ്മുടെ സംസ്കാരവും മൂല്യങ്ങളും കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിള്‍ ഈ ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രധാന അധ്യാപികയായ സൂസന് വര്‍ഗീസ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
കുടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും സെക്രട്ടറി സിറിള്‍ രാജന്, ക്ലാസ് കോര്‍ഡിനേറ്റര്‍ ജെസി സാബു എന്നിവരെ 832 910 7296, 281 450 9730 എന്നീ നമ്പരുകളിലോ gsc.huston@yahoo.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.
Comments