തോമസ് റ്റി. ഉമ്മന്‍, പബ്ലിക്ക് റിലേഷന്‍സ്
ന്യൂയോര്‍ക്ക്: ഈ വര്‍ഷം ബഫലോയില്‍ വച്ച് നടക്കുന്ന 2015 സി എസ് ഐ നോര്‍ത്ത് അമേരിക്കന്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്ഫറന്സ്സിന്റെ ഒരുക്കങ്ങള്‍ നിര്‍വഹിക്കുന്നത് സി എസ് ഐ മലയാളം കോണ്ഗ്രിഗേഷന് ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കാണ്. 1982ല്‍ ആരംഭിച്ച ഈ ഇടവക പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലോങ്ങ് ഐലന്‍ഡിലെ സീഫോര്ഡില് ഇപ്പോഴത്തെ മനോഹരമായ ദേവാലയം സ്വന്തമാക്കിയത്. ഇതര കോണ്ഫറണ്സുകളില് നിന്നും വളരെ വ്യത്യസ്തമായ രീതിയില്‍ ഇടവകയിലെ യുവജനങ്ങളാണ് വിവിധ കമ്മറ്റികളിലും കോണ്ഫറന്സ്സിന്റെ നടത്തിപ്പിലും മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്നത്. കോണ്ഫറന്സ്സിന്റെ വിജയത്തിനു വേണ്ടി ഇടവകയിലെ എല്ലാ ഫെല്ലോഷിപ്പുകളും സംയുക്തമായി പ്രവര്‍ത്തിക്കുന്നു.
സി എസ് ഐ സഭയുടെ മോഡറേറ്റര്‍ മോസ്റ്റ് റവ ജി ദൈവാശിര്‍വാദം, ഡെപ്യൂട്ടി മോഡരേറ്റര്‍ റൈറ്റ് റവ തോമസ് കെ ഉമ്മന്‍ , സെക്രട്ടറി റവ ഡോ സദാനന്ദ, ട്രഷറര്‍ അഡ്വ. റോബര്‍ട്ട് ബ്രൂസ് എന്നിവര്‍ സംബന്ധി ക്കുന്നതാണ് . നോര്‍ത്ത് അമേരിക്കയില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ ഇതാദ്യമായാണ് സിനഡ് ഭാരവാഹികള്‍ ഒരുമിച്ചു പങ്കെടുക്കുന്നത്.ന്യൂയോര്‍ക്കിലെ സീഫോര്‍ഡ് സി എസ് ഐ ഇടവകയാണ് കോണ്‍ഫറന്‍സിന് ആതിഥേയത്വം വഹിക്കുന്നത്. ഐക്യ സഭയായ സി എസ് ഐ സഭയുടെ ഇന്ത്യക്കു പുറത്തുള്ള ഏറ്റവും വലിയ കുടുംബ സംഗമമാണ് നോര്‍ത്ത് അമേരിക്കന്‍ കോണ്‍ഫറന്‍സ്.
Comments