ഷിക്കാഗൊ: ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ മതബോധന സ്കൂളില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്യുന്ന മതാധ്യാപകരെ അനുമോദിക്കുന്നതിനായി ടീച്ചേഴ്സ് അപ്രീസിയേഷന്‍ ഡിന്നര്‍ നടത്തി. ജൂണ്‍ 7 ഞായറാഴ്ച വൈകുന്നേരം നടന്ന ദിവ്യബലിയെ തുടര്‍ന്ന് ബഹുമാനപ്പെട്ട വികാരി ജെനറാള്‍ മോണ്‍. തോമസ് മുളവനാല്‍, ഫാ. പോള്‍ ചാലിശ്ശേരി, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, മദര്‍ സിസ്റ്റര്‍ സേവ്യര്‍, സിസ്റ്റര്‍ സാന്ദ്ര, ഡി. ര്‍. ഇ. സാബു മുത്തോലം, അസി. ഡി. ര്‍. ഇമാരായ റ്റീനാ നെടുവാമ്പുഴ, മെര്ലിന് പുള്ളോര്‍കുന്നേല്‍ എന്നിവരുടെ നെത്രുത്വത്തില്‍ അനുമോദിച്ചു. മതാധ്യാപകര്‍ കുട്ടികളെ നന്നായി പരിശീലിപ്പിച്ചതിനും, അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ സേവനങ്ങള്‍ക്ക് പ്രത്യേകം നന്ദി പറയുകയും ചെയ്തു. തദവസരത്തില്‍, മതബോധന സ്കൂളില്‍ യൂത്ത് റ്റീച്ചേള്സായി സേവനം ആനുഷ്ഠിക്കുകയും, അതേ സമയം ഈ വര്‍ഷം ഹൈസ്കൂളില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്യുകയും ചെയ്ത 12 വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും, പ്രത്യേക സമ്മാനങ്ങള്‍ നല്കി ആദരിക്കുകയും ചെയ്തു.
Comments