ഡാളസ്: അനുഗ്രഹീതമായ കഴിഞ്ഞവര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ സ്മരണകള്‍ തങ്ങിനില്ക്കെ പത്തൊമ്പതാമത് ഇന്ത്യന്‍ പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പിന്റെ ദേശീയ കണ്വന്ഷന് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. 2015 ജൂണ്‍ മാസം 19,20,21 ദിവസങ്ങളില്‍ ന്യൂയോര്‍ക്കിലുള്ള ക്യൂന്‍സ് ചര്‍ച്ച് ഓഫ് ഗോഡിന്റെ ഹാളില്‍ വെച്ചാണ് ഫെല്ലോഷിപ്പ് സമ്മേളനം നടക്കുക. ക്യൂന്‍സ് വില്ലേജിലുള്ള പ്രസ്തുത മീറ്റിംഗ് കഴിഞ്ഞവര്‍ഷത്തേക്കാള്‍ വിപുലമായ പരിപാടികളോടുകൂടിയാണ് ക്രമീകരിച്ചിരിക്കുന്നത്. അമേരിക്കയിലുള്ള സ്വതന്ത്ര പെന്തക്കോസ്ത് സഭകളുടെ ഈവര്‍ഷത്തെ സംഗമം സ്പോണ്സര് ചെയ്തിരിക്കുന്നത് ന്യൂയോര്‍ക്ക് ഗോസ്പല്‍ അസംബ്ലിയാണ്. സീനിയര്‍ പാസ്റ്റര്‍ ഡോ. ജോയി പി. ഉമ്മന്‍ പ്രധാന നേതൃത്വം നല്കുന്നു. സുവിശേഷ പ്രഘോഷണത്തില്‍ ഈ തലമുറയില്‍ ശക്തമായ നേതൃത്വം നല്കുന്ന പാസ്റ്റര്‍ ഷാജു യോഹന്നാന്, പാസ്റ്റര്‍ അനീഷ് കാവാലം, സിസ്റ്റര്‍ ഷീലാ ദാസ് എന്നിവര്‍ വിവിധ മീറ്റിംഗുകളില്‍ പ്രസംഗിക്കുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നും കടന്നുവരുന്ന വിശ്വാസികള്‍ക്ക് ആത്മീയ പ്രചോദനം നല്‍കുന്നതിന് പ്രസിഡന്റ് പാസ്റ്റര്‍ തോമസ് വര്‍ഗീസ് നേതൃത്വം നല്കുന്നു. ദൈവജനത്തെ ക്രിസ്തുവിന്റെ സ്വഭവനത്തിലേക്ക് മടക്കിവരുത്തുകയാണ് ഈ സമ്മേളനത്തിന്റെ പ്രധാന ദൗത്യമെന്ന് സെക്രട്ടറി ജിം ഏബ്രഹാം അറിയിച്ചു. ജയിംസ് തോമസ് യുവജന സമ്മേളനങ്ങള്‍ക്കും, സിസ്റ്റര്‍ ആലീസ് ആന്‍ഡ്രൂസ് വനിതാ സമ്മേളനത്തിനും ഈവര്‍ഷം നേതൃത്വം നല്കുന്നു. വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ഏബ്രഹാം ഈപ്പന്, ട്രഷറര്‍ വെജിമോന്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ പ്രത്യേകതയോടുകൂടി ക്രമീകരിക്കുന്ന ഈവര്‍ഷത്തെ സംഗമത്തില്‍ കടന്നുവന്ന് അനുഗ്രഹം പ്രാപിക്കുവാനും, ആത്മീയ ഉത്തേജനം നേടുവാനും നാഷണല്‍ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ മാത്യു ശാമുവേല്‍ ഏവരേയും ന്യൂയോര്‍ക്ക് കണ്‍വന്‍ഷനിലേക്ക് ക്ഷണിക്കുന്നു.
Comments