താമ്പ : മാര്‍ത്തോമ്മാ സഭാ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനം ഒക്ടോബര്‍ 23 മുതല്‍ 25 വരെ ഫ്ളോറിഡയിലെ ക്രിസ്ത്യന്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന ഭദ്രാസന കുടുംബ സമ്മേളനത്തില്‍ പ്രസിദ്ധ ആത്മീയ പ്രഭാഷണ ഗുരുവും, എഴുത്തുകാരനുമായ ഫാ.ബോബി ജോസ് പങ്കെടുക്കും. കൊല്ലം സാന്‍പിയോ ഡയറക്ടര്‍ ആയി സേവനം അനുഷ്ഠിക്കുന്ന ബോബി ജോസ് അച്ചന്റെ 'ഗുരുചരണം' എന്ന ടി.വി. പരിപാടിയും പുസ്തകങ്ങളും ജനമനസുകളില്‍ ആത്മീയ ദര്‍ശനങ്ങളെ ഉളവാക്കുന്നതും, ലളിതമായ ശൈലിയിലൂടെ ദൈവവും മനുഷ്യനുമായുള്ള ബന്ധത്തിന്റെ അര്‍ത്ഥ തലങ്ങളെ വര്‍ണ്ണിക്കുന്നതുമാണ്. പ്രശസ്ത വേദ പണ്ഡിതനും ഗ്രന്ഥകാരനും, മികച്ച വാഗ്മിയുമായ ബോബി അച്ചന് തികഞ്ഞ മനുഷ്യ സ്നേഹിയും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പന്തിയില്‍ നില്ക്കുന്ന വ്യക്തിയും, ലളിത ജീവിതത്തിനുടമയുമാണ്.
ക്രിസ്തു കേന്ദ്രീകൃത പാതയിലൂടെ നന്മയുടെ കണങ്ങളെ ലോകത്തിന് പങ്കുവയ്ക്കാന്‍ അച്ചന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹവും മാതൃകാപരവുമാണ്. 'നമ്മുടെ തലമുറ, നമ്മുടെ ഉത്തരവാദിത്തം' എന്ന ഈ വര്‍ഷത്തെ ചിന്താവിഷയത്തെ അധീകരിച്ചുള്ള പഠനങ്ങള്‍ക്ക് വേദിയാകുന്ന സമ്മേളനത്തില്‍ ബേബിയച്ചന്റെ ക്ലാസുകള്‍ പങ്കെടുക്കുന്നവര്‍ക്ക് കൂടുതല്‍ പുതു ചൈതന്യം ലഭിക്കും.
നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പ, യുവജനങ്ങളുടെയും, കുഞ്ഞുങ്ങളുടെയും, മുതിര്‍ന്നവരുടെയും ഇടയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് പ്രശസ്തരായ വ്യക്തകളും സമ്മേളനത്തിന് നേതൃത്വം നല്‍കും. ബൈബിള്‍ പഠനങ്ങള്‍, ആത്മീയ ആരാധന, സംഗീത സന്ധ്യ, കുട്ടികള്‍ക്കായുള്ള വൈവിധ്യമാര്‍ന്ന പരിപാടികള്‍, കുടുംബാധിഷ്ഠിത ക്ലാസുകള്‍ തുടങ്ങി നിരവധി പരിപാടികള്‍ സമ്മേളനത്തില്‍ ക്രമീകരിച്ചിരിക്കുന്നു. സതേണ്‍ റീജണല്‍ ഉള്‍പ്പെട്ടിരിക്കുന്ന മാര്‍ത്തോമ്മാ ഇടവകകളില്‍ നിന്നുള്ള വൈദീകരും വിശ്വാസികളും മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ഈ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ റജിസ്ട്രേഷനും വിപുലമായ ഒരുക്കങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് കോണ്‍ഫ്രന്‍സ് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്- എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
മാത്യൂസ് തോമസ്(മോനച്ചന്) ജനറല്‍ കണ്‍വീനര്‍-(813) 393-8957
ആലീസ് ജോണ്‍(റജിസ്ട്രേഷന് കണ്‍വീനര്‍)-(254) 718-9663
Comments